വിലകൂടിയ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾക്ക് പകരം ചെലവ് കുറഞ്ഞ പാക്കേജിംഗ് സൊല്യൂഷനുകൾ അവതരിപ്പിച്ച് വിജയം കണ്ടെത്തിയവരാണ് ദീപക് രാജ്‌മോഹനും വിജയ് ആനന്ദും. 2019 ൽ ആണ് ഗ്രീൻപോഡ് ലാബ്‌സ് എന്ന പേരിൽ ഇവർ ഒരു സംരംഭം ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയായ ദീപക് രാജ്മോഹൻ യുഎസിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഓരോ മനുഷ്യനും ഓരോ ദിവസവും പാഴാക്കുന്ന ഭക്ഷണത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വിശദമാക്കുന്ന ഒരു ലേഖനം ശ്രദ്ധയിൽപ്പെട്ടത്. ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ദീപക്. ഉപഭോക്താവിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഇന്ത്യയുടെ 40 ശതമാനം പഴങ്ങളും പച്ചക്കറികളും ചീത്തയായി പോകുന്നത് കണ്ട് അസ്വസ്ഥനായിരുന്നു ദീപക്. അതിനിടയിലാണ് ഈ ലേഖനം ദീപക്കിനെ കൂടുതൽ ചിന്തിപ്പിക്കുന്നതും.

2019ൻ്റെ മധ്യത്തിൽ തന്നെ ഈ 29കാരൻ ഭക്ഷണം കേടാകുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തി അത് പ്രാവർത്തികമാക്കുവാൻ വേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതിനുവേണ്ടി കർഷകരെയും വിതരണക്കാരെയും കടയുടമകളെയും ഭക്ഷണ വിതരണ ശൃംഖലയിൽ ഏർപ്പെട്ടിരിക്കുന്നവരെയും കാണാനും സംസാരിക്കാനും ദീപക് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലൂടെ ഏകദേശം മൂന്ന് മാസത്തോളം സഞ്ചരിച്ചു.

 പലരും കോൾഡ് സ്റ്റോറേജ് സൗകര്യം ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാൽ, ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഒരു ബദൽ സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ഇവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുള്ളു എന്ന് ദീപക് തിരിച്ചറിഞ്ഞു. മൂന്ന് മാസത്തെ ഗവേഷണത്തിന് ശേഷം, 2020 മെയ് മാസത്തിൽ ഒരു പ്രോട്ടോടൈപ്പ് ദീപക് ആരംഭിച്ചു. ഓരോ പച്ചക്കറിയിലും പഴങ്ങളിലും അണുബാധകളിൽ നിന്നുള്ള പ്രതിരോധം സ്വയം ഉണ്ടാകാൻ അദ്ദേഹം പ്രകൃതിദത്ത സസ്യ സത്തുകൾ ഉപയോഗിച്ചു. ഇത് സൂക്ഷ്മാണുക്കളുടെ വളർച്ച കുറയ്ക്കുകയും അങ്ങനെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

റോക്ക്സ്റ്റാർട്ട് അഗ്രിഫുഡ് എന്ന യൂറോപ്യൻ കമ്പനി ദീപക്കിന്റെ ഈ  ആശയത്തിൽ നിക്ഷേപം നടത്താൻ തയ്യാറായി വന്നു. കൂടാതെ ഒരു വർഷത്തിനുശേഷം വിജയ് ആനന്ദ് എന്ന ദീപക്കിന്റെ ദീർഘകാല സുഹൃത്ത് കൂടി ഒപ്പം ചേർന്നു. ചെലവ് കുറഞ്ഞ പാക്കേജിംഗ് സൊല്യൂഷനുകൾ നൽകാൻ ഉദ്ദേശിച്ചുകൊണ്ട് ഗ്രീൻപോഡ് ലാബ് പ്രവർത്തനം ആരംഭിച്ചു. ഓരോ പച്ചക്കറിയുടെയും പഴങ്ങളുടെയും ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുന്ന ഒരു ബയോടെക് അധിഷ്ഠിത പാക്കേജിംഗ് സാഷെയാണ് സ്റ്റാർ ഇന്നൊവേഷൻ. ഇത് കോൾഡ് സ്റ്റോറേജ് അല്ലെങ്കിൽ കോൾഡ് സപ്ലൈ ചെയിനുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഇവരുടെ പ്രോഡക്റ്റ് ആയ സാഷെകൾ പച്ചക്കറികൾക്കോ പഴങ്ങൾക്കോ ഒപ്പം പൊട്ടിച്ച് വച്ചാൽ ഇവ കേടാകുന്നത് തടയാം.

2022 ഏപ്രിലിൽ  മാമ്പഴങ്ങൾക്കായുള്ള ഇവരുടെ  ആദ്യ ഉൽപ്പന്നം വാണിജ്യപരമായി പുറത്തിറക്കി. സാഷെ പാക്കറ്റുകളുടെ  വില ഉൽപ്പന്നത്തിൻ്റെ തരത്തെയും അളവിനെയും ആശ്രയിച്ചിരിക്കും. പച്ചക്കറികളുടെയും പഴങ്ങളുടെയും ഷെൽഫ് ആയുസ്സ് 12 ദിവസം വരെ വർദ്ധിപ്പിക്കാം അതിലൂടെ കേടാവുന്നത് തടയാനും ഇവരുടെ പ്രൊഡക്ടിനു കഴിയുന്നു. ഇന്ത്യക്കകത്തും പുറത്തുനിന്നും നിരവധി ഗ്രാൻ്റുകൾ കമ്പനിക്ക് ലഭിച്ചു. അടുത്തിടെ, റോക്ക്സ്റ്റാർട്ട് അഗ്രിഫുഡും ഷെ1കെയും സഹ നിക്ഷേപകരായി ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്കിൽ (IAN) നിന്ന് 4.05 കോടി രൂപ നിക്ഷേപം അവർക്ക് ലഭിച്ചു. ഈ തുക കൂടുതൽ ഗവേഷണവും വികസനവും നടത്തുവാനും പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും നാല് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും ആണ് ചിലവാക്കാൻ ഉദേശിക്കുന്നത് എന്നാണ് ദീപക് പറയുന്നത്. ഗ്രീൻപോഡ് ലാബിൻ്റെ ആസ്ഥാനം ചെന്നൈയിലാണ്,  15 പേർ ആണ് നിറവിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. നിലവിലുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളം അവതരിപ്പിക്കാനും വരാനിരിക്കുന്ന ഉൽപ്പന്നങ്ങളിൽ കൂടുതൽ കാര്യക്ഷമമായി കൊണ്ടുവരാനുമാണ് ഈ സംരംഭകർ ശ്രമിക്കുന്നത്. 

Discover how GreenPod Labs, an agri-biotech startup founded by Deepak Rajmohan and Vijay Anand, is revolutionizing food preservation in India with innovative, cost-effective packaging solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version