കേരള ബാങ്കിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ‘ബി’ ക്ലാസിൽ നിന്നും ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തിയതോടെ വ്യക്തിഗത വായ്പാ വിതരണത്തിന് കനത്ത തിരിച്ചടിയായി . ബാങ്കിന് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപയായി കുറഞ്ഞു. എന്നാൽ  കേരള ബാങ്കിന് 209 കോടി അറ്റലാഭമുണെന്നും റേറ്റിങ് മാറ്റം പ്രവർത്തനത്തെ ബാധിക്കില്ലെന്നുമാണ് ബാങ്കിന്റെ  വിശദീകരണം.

പരമാവധി വ്യക്തിഗത വായ്പ പരിധി നേരത്തെ 40 ലക്ഷം രൂപയായിരുന്നു. നബാർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് RBI കേരള ബാങ്കിനെ ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തിയത്. ‘ബി’ ക്ലാസിൽ നിന്നാണ് തരംതാഴ്ത്തൽ.  സി ക്ലാസിലേക്കുള്ള തരംതാഴ്ത്തൽ ബിസിനസിൽ നേരിയ ആഘാതം സൃഷ്ടിക്കുമെന്ന് കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.

‘സി’ ക്ലാസിലേക്ക് താഴ്ന്നതോടെ വായ്പാ വിതരണം അടക്കമുള്ള നടപടിക്രമങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരള ബാങ്ക് അതാത് ബ്രാഞ്ചുകൾക്ക് കൈമാറി. പണയത്തിന്മേൽ 25 ലക്ഷം രൂപയലധികം അനുവദിക്കുന്ന വായ്പകൾക്കാണ് നിയന്ത്രണമുണ്ടായിരിക്കുന്നത്. ബാങ്കിന് നിലവിൽ അത്തരത്തിലുള്ള വായ്പകളുടെ എണ്ണം താരതമ്യേന കുറവാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

 നബാർഡ്, കേരള ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ കൺട്രോറിങ് അതോറിറ്റിയാണ്. ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തി 11 ശതമാനത്തിൽ കൂടുതലായതും വായ്പ വഴിയുള്ള കിട്ടാക്കടവും ആണ് ക്ലാസ് മാറ്റത്തിന് കാരണമായത്. നിഷ്ക്രിയ ആസ്തി ഏഴ് ശതമാനത്തിന് താഴെയാണ് വേണ്ടത്. അതേസമയം 25 ലക്ഷത്തിനു മുകളിൽ വിതരണം ചെയ്തിട്ടുള്ള വ്യക്തിഗത വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിച്ച് വായ്പാ പരിധി കുറച്ചുകൊണ്ടുവരാനാണ് ബാങ്കിൻ്റെ തീരുമാനം.

2023-24 സാമ്പത്തിക വർഷം 209 കോടി രൂപ അറ്റലാഭം നേടിയതായി കേരള ബാങ്ക് അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ സാമ്പത്തിക വർഷം 20.5 കോടിയായിരുന്നു അറ്റലാഭം. രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ലാഭം നേടാനായെന്നും ബാങ്ക് അറിയിച്ചു.  

 സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്ന നിലയിൽ നബാർഡ് വർഷാവർഷം ബാങ്കിൽ പരിശോധന നടത്താറുണ്ടെന്നും ഇത് ഒരു സാധാരണ നടപടിക്രമമാണെന്നും ബാങ്ക് അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ഇൻസ്പെക്‌ഷനെ തുടർന്ന് നടത്തിയ റേറ്റിങ്ങിലാണ് ബാങ്കിന്റെ റേറ്റിങ് ‘ബി’യിൽ നിന്നും ‘സി’ ആക്കി മാറ്റിയത്. രാഷ്ട്രീയ വത്കരണം മുതൽ പ്രവർത്തന മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ചകൾ വരെ കേരളാ ബാങ്കിനെതിരെ  നബാര്‍ഡ് കണ്ടെത്തിയിരുന്നു. നബാർഡ്  റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി. ഇത്തരത്തിലുള്ള മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ വലിയ തോതിൽ ബാധിക്കുന്നതല്ല. ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷം രൂപയിൽ നിന്നും 25 ലക്ഷമായി കുറയുക മാത്രമാണ് ഉണ്ടാകുന്നത്.

ബാങ്കിന് 48,000 കോടി രൂപയുടെ വായ്പയുണ്ട്. ഇതിൽ ഏകദേശം 3 ശതമാനം വായ്പകൾ മാത്രമാണ് വ്യക്തിഗത മോർട്ട്ഗേജ് വായ്പകൾ. ബാങ്കിന്റെ നിക്ഷേപത്തെയോ പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയൊന്നിനെയും ഇത് ബാധിക്കുന്നില്ല. പദ്ധതിയുടെ അടിസ്ഥാനത്തിൽ കാർഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പരിധിയില്ലാതെയും, വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപ വരെയും കേരള ബാങ്ക് അനുവദിക്കുന്നുണ്ട്.

The Reserve Bank of India has downgraded Kerala Bank from ‘B’ to ‘C’ class, reducing the maximum personal loan limit from Rs 40 lakh to Rs 25 lakh. Despite a loss of Rs 209 crore, Kerala Bank maintains that the downgrade will not significantly affect its operations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version