ഇന്ത്യൻ വംശജരായ ടെക് വ്യവസായ പ്രമുഖരിൽ ശക്തമായ സാന്നിധ്യമാണ് ലണ്ടൻ വ്യവസായി ആയ ജയശ്രീ വി ഉള്ളാൽ. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, യൂട്യൂബിന്റെ നീൽ മോഹൻ തുടങ്ങിയ നിരയിൽ തന്നെയാണ് ജയശ്രീയുടെയും സ്ഥാനം. വിജയകരമായ പാതയിൽ ഒരു ഇന്റർനാഷണൽ കമ്പനിയ്ക്ക് നേതൃത്വം നൽകുന്ന ജയശ്രീ വി. ഉള്ളാൽ 63 എന്ന വയസുകാരി. നിലവിൽ അരിസ്റ്റ നെറ്റ്വർക്കിൻ്റെ ചെയർമാനും സിഇഒയുമാണ് ജയശ്രീ. ഫോർബ്സ് പറയുന്നതനുസരിച്ച്, 2023-ൽ അമേരിക്കയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളായിരുന്നു ജയശ്രീ.
2008 മുതൽ ആണ് അവർ അരിസ്റ്റ നെറ്റ്വർക്ക്സിൽ പ്രവർത്തിച്ചു വരുന്നത്. ജയശ്രീ സ്ഥാനമേൽക്കുമ്പോൾ അൻപതിൽ മാത്രം താഴെ ജീവനക്കാർ മാത്രമുള്ള കമ്പനിയായിരുന്നു അരിസ്റ്റ നെറ്റ്വർക്ക്സ്. കാര്യമായ വരുമാനവും ഇല്ലായിരുന്നു. 2023 വരെയുള്ള ഫോർബ്സ് കണക്കുകൾ പ്രകാരം, ജയശ്രീ ഉള്ളാലിന്റെ ആസ്തി 3.4 ബില്യൺ ഡോളറാണ് അതായത് ഏകദേശം 2,80,00 കോടി രൂപ.
അരിസ്റ്റയുടെ ഓഹരിയുടെ ഏകദേശം 2.4% ഉള്ളാലിൻ്റെ ഉടമസ്ഥതയിലാണ്, ഒരു ഭാഗം അവളുടെ രണ്ട് കുട്ടികൾക്കും ഒരു ഭാഗം മരുമകനും വേണ്ടി നീക്കിവച്ചിരിക്കുന്നു. 7,500 കോടി രൂപ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെയും 5,400 കോടി ആസ്തിയുള്ള ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെയും മൊത്തം ആസ്തിയെക്കാൾ കൂടുതലാണിത്.
1961 മാർച്ച് 27ന് ലണ്ടനിലാണ് ജയശ്രീ വി ഉള്ളാളിൻ്റെ ജനനം. പക്ഷെ വളർന്നത് ഇന്ത്യയിലെ ന്യൂ ഡൽഹിയിൽ.ദില്ലിയിൽ നിന്നും പിന്നീട് വീണ്ടും യുഎസിലേക്കെത്തി. സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി, തുടർന്ന് സാന്താ ക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി.
അരിസ്റ്റയിൽ ചേരുന്നതിന് മുൻപ് ജയശ്രീ സിസ്കോയിൽ 10 ബില്യൺ ഡോളറിൻ്റെ ഒരു സംരംഭത്തിന് മേൽനോട്ടം വഹിച്ചിരുന്നു. സിസ്കോയിലെ 15 വർഷത്തെ സേവനത്തിന് ശേഷം, 2008 ൽ ആണ് അവർ അരിസ്റ്റയിൽ ചേർന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ഹിറ്റാച്ചി, ഐബിഎം എന്നിവയ്ക്കായി അതിവേഗ ചിപ്പുകൾ ജയശ്രീ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 3.4 ബില്യൺ ഡോളർ അഥവാ 2,80,00 കോടി രൂപയിലധികം ആസ്തിയുള്ള ജയശ്രീ വി ഉള്ളാൽ 30 വർഷത്തിലേറെ അനുഭവസമ്പത്തുള്ള സമ്പന്നയായ ഒരു വ്യവസായി ആണ്. 2008ൽ സിഇഒ ആയി ചുമതലയേറ്റ ശേഷം 2014ൽ അരിസ്റ്റ നെറ്റ്വർക്കിൻ്റെ ഐപിഒയ്ക്ക് നേതൃത്വം നൽകി. ടെക് എക്സിക്യൂട്ടീവായ വിജയ് ഉള്ളാലിനെയാണ് ജയശ്രീ വിവാഹം കഴിച്ചത്.
Discover the inspiring journey of Jayshree V. Ullal, chair and CEO of Arista Networks, who is recognized as one of America’s wealthiest self-made women by Forbes in 2023.