ഗർഭഛിദ്രത്തിന് അനുമതി നൽകി ചരിത്രപരമായ മാറ്റത്തിനൊരുങ്ങി യുഎഇ. ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം, അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച് യുഎഇ. നടപടി വിപ്ലവകരമായ ചരിത്ര മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായാണ് ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്താവിക്കുന്നുത്.
നിബന്ധനകൾ
ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭമുണ്ടായത് എങ്കിൽ, അല്ലെങ്കിൽ, ഉത്തരവാദി സ്ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും ആണെങ്കിലുമാണ് എങ്കിലും ഗർഭഛിദ്രം അനുവദിക്കാം.
ബലാത്സംഗം നടന്നെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം.
ഗർഭഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തില് താഴെ വളർച്ച മാത്രമേ പാടുള്ളൂ
ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭഛിദ്രം .
കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിച്ചവർക്ക് മാത്രമാണ് നിയമം ബാധകം.
ആരോഗ്യമന്ത്രിയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി തലവനോ രൂപീകരിക്കുന്ന സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തീരുമാനമെടുക്കേണ്ടത്.
കമ്മിറ്റിയിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടണം.
ലൈസൻസുള്ള ഒരു ആരോഗ്യകേന്ദ്രത്തിൽ ഗർഭഛിദ്രം നടത്തണം.
ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകളില്ലാത്തതായിരിക്കണം ഗർഭഛിദ്രം
നടപടിക്രമത്തിന് മുൻപും ശേഷവും സ്ത്രീകൾ കൗൺസിലിങ്ങിന് വിധേയമാകണം.
ശിക്ഷ
ക്രൈംസ് ആൻഡ് പെനാൽറ്റി നിയമ(ആർട്ടിക്കിൾ 406) മനുസരിച്ച് ബലാത്സംഗ കേസിലെ ഇരയ്ക്ക് 18 വയസ്സിന് താഴെയോ ശാരീരിക വൈകല്യമോ ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ പ്രതിക്ക് ജീവപര്യന്തം തടവും വധശിക്ഷയുമാണ് വിധിക്കുക. പ്രതി ഇരയുടെ ബന്ധുക്കളിൽ ഒരാളോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലാത്ത വ്യക്തിയോ ആണെങ്കിലും ഇതേ ശിക്ഷ ലഭിക്കും. യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.
Explore the significant modifications to the UAE’s abortion laws under Cabinet Resolution No. (44) of 2024, permitting terminations in cases of rape, incest, and other specific circumstances. Learn about the key provisions and expert opinions.