കേരളത്തിന്റെ ഓണസമ്മാനമായി  വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖം ആദ്യഘട്ടം വരുന്ന ഓണക്കാലത്തു പൂർണ പ്രവർത്തനക്ഷമാകാൻ ഒരുങ്ങുകയാണ്. തുറമുഖം  പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലായ് രണ്ടാംവാരം നടക്കും. കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്.

  തുറമുഖ യാർഡിലേക്ക് കണ്ടെയ്നർ ഇറക്കിവെച്ചായിരിക്കും ട്രയൽ നടത്തുക. അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് മദർഷിപ്പിലെത്തുന്ന ചരക്ക് വിഴിഞ്ഞം തുറമുഖത്തു ഇറക്കിയാകും പരീക്ഷണം. ഈ ചരക്ക്  ചെറിയ കപ്പലുകളെത്തിച്ച് തിരികേ  കയറ്റി ട്രാൻസ്ഷിപ്മെന്റും പരീക്ഷിക്കും. ഇതിനുമുന്നോടിയായി നിലവിൽ വലിയ ബാർജുകളിൽ ചരക്കു കയറ്റാത്ത കണ്ടെയ്നറുകൾ തുറമുഖത്ത് എത്തിച്ച് പരീക്ഷണം നടത്തുന്നുണ്ട്.

ട്രയൽ റണ്ണിന്റെ ഭാഗമായി  തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കും. അതിനു ശേഷമായിരിക്കും ഔദ്യോഗികമായി തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക. ഡിസംബറിൽ തുറമുഖം കമ്മിഷനിങ് ചെയ്യാനാകുമെന്നാണ് നേരത്തേ അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്.

സാങ്കേതികമായി ലഭിക്കേണ്ട മറ്റ് അനുമതികളും ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരുകയാണ്. .ചരക്കുകപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ കോഡ് അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ചിരുന്നു. കപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് സർക്കാർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (വിസിൽ) അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ 3000 മീറ്റർ പൂർത്തിയായി. 400 മീറ്റർ ബെർത്തിന്റെ പണിയും പൂർത്തിയാക്കിയിട്ടുണ്ട്. ബെർത്തിന്റെ ബാക്കിഭാഗത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. രാജ്യത്തെ ആദ്യത്തെതന്നെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് സ്ഥാപിച്ചത്. സാങ്കേതികാവശ്യങ്ങൾക്കായി വേണ്ടുന്ന പൈലറ്റ് കം സർവേ വെസൽ, മൂറിങ് ലോഞ്ചസ്, നാവിഗേഷനുള്ള വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (വിടിഎംഎസ്.) സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുകയാണ്. കപ്പലുകൾക്ക് തുറമുഖത്തേക്ക് വഴികാട്ടുന്നതിനായി നാല് ടഗ്ഗുകളും തുറമുഖത്തിനായി എത്തിച്ചിട്ടുണ്ട്.

അതിനിടെ ജർമൻ കോൺസുലേറ്റ് ജനറൽ അചിം ബർക്കാർട്ടിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. പോർട്ട് പ്രവർത്തനവുമായി ബന്ധപ്പെട്ട് അധികൃതരുമായി ചർച്ച നടത്തി.  ജർമൻ ഓണററി കോൺസുൽ ഡോ. സെയ്ദ് ഇബ്രാഹിം, ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സ് റീജണൽ ഡയറക്ടർ സുമിത് ശർമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 

Explore the latest updates on Vizhinjam Port’s upcoming trial run, inauguration plans by Prime Minister Narendra Modi, and its journey towards becoming fully operational by Onam. Learn about the port’s infrastructure developments, including semi-automated cranes and vessel management systems.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version