നത്തിങ്ങിന്റെ സബ് ബ്രാന്റായ സിഎംഎഫിന്റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ജൂലായ് എട്ടിന് പുറത്തിറക്കും.സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കമ്പനി തീയ്യതി പ്രഖ്യാപിച്ചത്. ജൂലായ് എട്ടിന് നടക്കുന്ന കമ്മ്യൂണിറ്റി അപ്‌ഡേറ്റ് ഇവന്റിലാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഫോണിനൊപ്പം സിഎംഎഫ് ബഡ്‌സ് പ്രോയും, സിഎംഎഫ് വാച്ച് പ്രോയും പുറത്തിറക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഫോണിന്റെ ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന ചില ചിത്രങ്ങൾ ആദ്യം കമ്പനി പുറത്തു വിട്ടിരുന്നു.  ഇതിന് പിന്നാലെ ഫോണുമായി ബന്ധപ്പെട്ട ചില സവിശേഷതകളും പുറത്തുവന്നിരിക്കുകയാണ്. സിഎംഎഫ് വാച്ച് പ്രോ 2 മോഡലിനെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് (ബിഐഎസ്) വെബ്‌സൈറ്റില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

6.7 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും സിഎംഎഫ് ഫോണ്‍ 1 ന് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സക്രീന്‍ ആയിരിക്കും ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ് സെറ്റ് ആയിരിക്കും ഇതില്‍ എന്ന് കരുതുന്നു. ഓപ്പോ റെനോ 12 പ്രോയിലുള്ളത് ഇതേ ചിപ്പ്സെറ്റാണ്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചനനല്‍കുന്നു. എന്നാല്‍ ഇവയൊന്നും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

നത്തിങ്ങിന്റെ പതിവ് ശൈലിയിലുള്ള ട്രാന്‍സ്പരന്റ് ഡിസൈനോടുകൂടിയ ഫോണ്‍ അല്ല സിഎംഎഫ്. വിവിധ നിറങ്ങളിലുള്ള പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ആയിരിക്കും ഇതിനെന്നാണ് ടിപ്പ്സ്റ്റര്‍മാര്‍ പറയുന്നത്. സിഎംഎഫ് ലോഗോ, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ ക്യാമറ, താഴെ ഒരു കോണിലായി ചെറിയ ‘വീല്‍’ എന്നിവയാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്.

ഈ വീലിന്റെ ഉപയോഗം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. വോളിയം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരിക്കും ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നത്തിങ് പുറത്തിറക്കിയ സിഎംഎഫ് ബഡ്സ് എന്ന ഇയര്‍ബഡ്സിന്റെ കേയ്സിലും ഒരു കോണില്‍ സമാനമായ ഒരു വീല്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫിഡ്ജറ്റ് സ്പിന്നറിന് സമാനമായി കെയ്സ് കയ്യില്‍ കറക്കാന്‍ ഈ വീല്‍ വേണമെങ്കില്‍ ഉപയോഗിക്കാം. ഈ ഡിസൈന്‍ അനുകരിച്ചാണോ ഫോണിലും വീല്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല. ഫോണിന് വേര്‍പെടുത്താനാവുന്ന ബാക്ക് പാനല്‍ ആയിരിക്കാം. സിഎംഎഫ് ഫോണ്‍ 1 ന് 20,000 രൂപയില്‍ താഴെ ആയിരിക്കും വിലയെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

വാഗ്ദാനമായ സ്പെസിഫിക്കേഷനുകളും മത്സരാധിഷ്ഠിത വിലനിർണ്ണയവും കൊണ്ട്, CMF ഫോൺ 1 ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ശക്തമായ പ്രവേശനം നടത്താൻ ഒരുങ്ങുകയാണ്. ജൂലൈ 8 ന് നടക്കുന്ന ലോഞ്ച് ടെക് പ്രേമികളും ഉപഭോക്താക്കളും ഒരുപോലെ ഉറ്റുനോക്കുന്നതാണ്.

CMF announces the launch of its first smartphone, the CMF Phone 1, in India on July 8, along with CMF Buds Pro 2 and CMF Watch Pro 2. Discover its dual rear camera setup, MediaTek Dimensity 7300 5G chipset, 6.67-inch AMOLED display, 5,000mAh battery, and more, aimed at offering high-end features at a competitive price.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version