ഇന്ത്യൻ ആപ്പ് 'കൂ' അടച്ചു പൂട്ടുന്നു!

ട്വിറ്ററിന് ബദലായി അവതരിച്ച ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ‘കൂ’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. കമ്പനിയുടെ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് കൂ വിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദവാത്കയും പറഞ്ഞു.

വിവിധ ഇന്റര്‍നെറ്റ് കമ്പനികളുമായും മാധ്യമസ്ഥാപനങ്ങളുമായും ഇവർ കമ്പനി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സ്ഥാപകര്‍ ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

കോവിഡ് കാലത്തിന് ശേഷമാണ് കൂ വിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. 2022 കാലത്ത് 40ലധികം ജീവനക്കാരെയാണ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. 2023ലും നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു കാരണം.  ചുരുങ്ങിയ കാലത്തിനിടയില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ കൂ ആപ് 21 ലക്ഷത്തിലധികം ഉപയോക്താക്കളെയും നേടിയിരുന്നു. പ്രതിമാസം ഒരു കോടിയിലേറെ സജീവ ഉപയോക്താക്കളും വിവിധ മേഖലകളില്‍ നിന്നുള്ള 9000ലധികം പ്രശസ്തരും കൂ-വില്‍ അക്കൗണ്ട് എടുത്തിരുന്നു. നാല് വര്‍ഷത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോള്‍ അവസാനം കുറിച്ചിരിക്കുന്നതെന്നും സ്ഥാപകര്‍ വ്യക്തമാക്കി.

കമ്പനി പൂട്ടുന്നതിനു മുന്നോടിയായി ഒരു വൈകാരികമായ കുറിപ്പും രണ്ടു ഫൗണ്ടർമാർ ചേർന്ന് പങ്കു വച്ചിരുന്നു. “ഞങ്ങളുടെ ഭാഗത്തുനിന്നുള്ള നിന്നുള്ള അവസാന അപ്‌ഡേറ്റ് ആണിത്. ഞങ്ങളുടെ ചർച്ചകൾ പരാജയപ്പെട്ടു, അതുകൊണ്ട് പൊതുജനങ്ങൾക്കുള്ള ഞങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ ഒന്നിലധികം വലിയ ഇൻ്റർനെറ്റ് കമ്പനികളുമായും കമ്പനികളുമായും മീഡിയ ഹൗസുകളുമായും കമ്പനി ഏറ്റെടുക്കൽ പങ്കാളിത്ത ചർച്ച നടത്തി നോക്കി. പക്ഷേ ഈ ചർച്ചകൾ ഞങ്ങൾ ആഗ്രഹിച്ച ഫലം നൽകിയില്ല.

 ജനസംഖ്യയുടെ 80% ഇംഗ്ലീഷല്ലാതെ മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു രാജ്യത്ത്, കൂ ഒരു ശക്തമായ ആവശ്യമായിരുന്നു. ആവിഷ്‌കാരത്തെ ജനാധിപത്യവൽക്കരിക്കാനും ആളുകളെ അവരുടെ പ്രാദേശിക ഭാഷകളിൽ ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗം പ്രാപ്‌തമാക്കാനും ഞങ്ങൾ ആഗ്രഹിച്ചു. ആഗോള ഉൽപന്നങ്ങളിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്. അക്കൂട്ടത്തിൽ ഇന്ത്യക്ക് ഒരു സ്ഥാനം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു.

 2022-ൽ ഇന്ത്യയിൽ ട്വിറ്ററിനെ തോൽപ്പിക്കാൻ ഞങ്ങൾക്ക് മാസങ്ങൾ മാത്രം ആയിരുന്നു അകലെ. നിർഭാഗ്യവശാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിപണിയുടെ മാനസികാവസ്ഥയും ഫണ്ടിംഗ് പ്രശ്നങ്ങളും  ഞങ്ങളെ കൂടുതൽ ബാധിച്ചു. കൂവിന് അന്താരാഷ്‌ട്ര തലത്തിൽ എളുപ്പത്തിൽ സ്കെയിൽ ചെയ്യാനും ഇന്ത്യക്ക് യഥാർത്ഥത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഒരു ആഗോള ബ്രാൻഡ് നൽകാനും കഴിയുമായിരുന്നു. എന്നാൽ ഈ സ്വപ്നം നിലനിൽക്കും.

ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ മനോഹരമായ ഉൽപ്പന്നത്തിനും കമ്പനിക്കും ജീവൻ നൽകാൻ സഹായിച്ച ആയിരക്കണക്കിന് മനുഷ്യർ, മണിക്കൂറുകളോളം അധ്വാനിച്ച ഞങ്ങളുടെ ടീം, ഞങ്ങളെ പിന്തുണച്ച ഞങ്ങളുടെ നിക്ഷേപകർ, പ്ലാറ്റ്‌ഫോമിൽ ഹൃദയം പകർന്ന ദശലക്ഷക്കണക്കിന് സ്രഷ്‌ടാക്കളും ഉപയോക്താക്കളും, ഞങ്ങളുടെ അപ്‌ഡേറ്റുകൾ പൊതുജനങ്ങളിലേക്ക്  വലിയ തോതിൽ എത്തിച്ച ഞങ്ങളുടെ പത്രപ്രവർത്തക സുഹൃത്തുക്കൾ എല്ലാവരോടും നന്ദി.

ഞങ്ങളുടെ വഴിയിലുടനീളം ഞങ്ങളുടെ ടീം ഞങ്ങളോടൊപ്പം നിന്നു. ഞങ്ങളുടെ കമ്പനിയുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. ആലോചനയിൽ നിന്ന് അവസാനിക്കുന്നതിലേക്ക് 4+ വർഷത്തെ നീണ്ട യാത്രയാണിത്. കൂ റൺ ചെയ്യുമ്പോൾ ഞങ്ങൾ ഉയർച്ചയും താഴ്ചയും നേരിട്ടിട്ടുണ്ട്.  ഇത് ഞങ്ങളുടെ പ്രിയപ്പെട്ട പ്രൊഫഷണൽ ഓർമ്മകൾ ഞങ്ങൾക്ക് നൽകി, അതിന് ഞങ്ങൾ നന്ദിയുള്ളവരാണ്.

ഞങ്ങൾ നിർമ്മിച്ചത് ശരിക്കും ഗംഭീരമായ ആപ്പാണ്. ഈ ആസ്തികളിൽ ചിലത് സോഷ്യൽ മീഡിയയിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റത്തിന് മഹത്തായ കാഴ്ചപ്പാടുകൾ പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മാതൃഭാഷകളിൽ സാമൂഹിക സംഭാഷണങ്ങൾ പ്രാപ്തമാക്കുന്ന രീതിയിൽ തയാറാക്കിയ ഈ ആപ്പ് വളരെ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ സാങ്കേതികവിദ്യയാണ്. എന്നിട്ടും റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ഇത് നിർമ്മിച്ചു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ഹൃദയത്തിൽ സംരംഭകരാണ്, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ ഞങ്ങളെ വീണ്ടും രംഗത്ത് കാണും. അതുവരെ, നിങ്ങളുടെ സമയത്തിനും ശ്രദ്ധയ്ക്കും ആശംസകൾക്കും സ്നേഹത്തിനും നന്ദി.
ചെറിയ മഞ്ഞപ്പറവ അവസാന വിട പറയുന്നു.
അപ്രമേയയും മായങ്കും” എന്നാണ് ഇവർ കുറിച്ചത്. 

Indian microblogging platform Koo, launched to rival Twitter, announces its closure due to financial struggles and failed partnership talks. Discover the rise and fall of Koo, its features, notable users, and key moments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version