ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട അവസാനമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച കാറാണ് മിഡ്‌സൈസ് എസ്‌യുവി ആയ എലിവേറ്റ്. കമ്പനിക്ക് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറും ഇത് തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ എസ്‌യുവി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ കമ്പനിയുടെ ശ്രദ്ധ. അടുത്തിടെ കമ്പനി പുതിയ ഹോണ്ട ഫ്രീഡ് എംപിവി ജപ്പാനിൽ അവതരിപ്പിച്ചു.  ഈ കോംപാക്റ്റ്  രണ്ട് പ്രധാന വേരിയൻ്റുകളിൽ ലഭ്യമാണ്. എയർ, ക്രോസ്‌റ്റാർ എന്നിങ്ങിനെ രണ്ടു വേരിയന്റുകൾ ആണ്. ഇതിന്റെ വില 2.508 ദശലക്ഷം മുതൽ 3.437 ദശലക്ഷം യെൻ വരെയാണ്. ഇന്ത്യന്‍ കറന്‍സിയിൽ ഏകദേശം 13 ലക്ഷം രൂപയില്‍ തുടങ്ങി 17 ലക്ഷം രൂപ വരെ പോകുന്നു ഇതിന്റെ വില. രണ്ട് പവർട്രെയിനുകളിലായാണ് 2024 ഹോണ്ട ഫ്രീഡ് പുറത്തിറക്കിയിരിക്കുന്നത്. മുൻപ് ഇറങ്ങിയ മോഡലുകളെക്കാൾ  ഫ്രീഡ് കൂടുതൽ സ്ഥലവും സൗകര്യവും പ്രദാനം ചെയ്യുന്നുണ്ട്.

4,310 mm നീളവും 1,720 mm വീതിയും, 1,780 mm ഉയരവുമാണ് ഇതിന്റെ വലിപ്പം. 2,740 mm ആണ് ഫ്രീഡിന്റെ വീല്‍ബേസ് അളവ്. ഈ കാറിന്റെ എക്‌സ്റ്റീരിയര്‍ ക്രോസ്റോഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. ക്രോസ്സ്റ്റാര്‍ വേരിയന്റിന് ഗ്രില്ലിലും ക്ലാഡിംഗിലും സ്‌കിഡ് പ്ലേറ്റിലും കൂടുതല്‍ കരുത്തുറ്റ ഫിനിഷ് ആണ് നൽകുന്നത്. ഏറ്റവും പുതിയ എന്‍-ബോക്സിന് സമാനമായ ഒരു പുതിയ ഡാഷ്ബോര്‍ഡ് ഇന്റീരിയറും ഇത് അവതരിപ്പിക്കുന്നുണ്ട്.

ഇന്ധനക്ഷമതയ്ക്ക് മുൻഗണന നൽകുന്നവർക്ക്, ഹോണ്ടയുടെ ഡ്യുവൽ മോട്ടോർ ഹൈബ്രിഡ് സംവിധാനത്തോടുകൂടിയ 1.5 എൽ പെട്രോൾ എഞ്ചിനും ഹോണ്ട ഫ്രീഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈബ്രിഡ് വേരിയൻ്റിൽ ഒരു ഇൻ്റലിജൻ്റ് പവർ യൂണിറ്റും (ഐപിയു) ഒരു സെക്കൻഡറി ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു, ആവശ്യമുള്ളപ്പോൾ പിൻ ആക്‌സിൽ പവർ ചെയ്യാൻ, AWD കഴിവുകൾ സുഗമമാക്കുന്നു.

ഹൈബ്രിഡ് വേരിയൻ്റിന് 25 kmpl WLTC ഇന്ധന ഉപഭോഗം ഹോണ്ട അവകാശപ്പെടുന്നു. 6, 7 സീറ്റുകളുള്ള ലേഔട്ടുകളില്‍ ഫ്രീഡ് എയര്‍ വാങ്ങാം. ക്രോസ്സ്റ്റാര്‍ 5, 6 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫാബ്രിക് ട്രിം കൊണ്ട് ചുറ്റപ്പെട്ട വലിയ സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീ പൊസിഷന്‍ ചെയ്ത എസി വെന്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ കാറിന് ലഭിക്കുന്നു. അംഗപരിമിതർക്കായി ഒരു പ്രത്യേക വേരിയന്റും ഉണ്ടാകും. അതില്‍ വീല്‍ചെയറുകള്‍ക്കായി നീട്ടാവുന്ന റാമ്പും പിവറ്റഡ് ഫ്രണ്ട് പാസഞ്ചര്‍ സീറ്റും ഉള്‍പ്പെടുന്നുണ്ട്.

ഈ കാർ ഇന്ത്യൻ വിപണിയിലും ഹോണ്ട കാർ ഇന്ത്യ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ഇവിടെ ലോഞ്ച് ചെയ്‍താൽ പുതിയ ഹോണ്ട ഫ്രീഡ് മാരുതി സുസുക്കി എർട്ടിഗ, XL6, കിയ കാരൻസ്,  മഹീന്ദ്ര മരാസോ തുടങ്ങിയ മോഡലുകൾക്കെതിരെ ഇത് മത്സരിക്കും.

Discover the all-new 2024 Honda Freed, launched in Japan with advanced features, impressive fuel efficiency, and versatile seating configurations. Available in Air and Crosstar variants.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version