കൊച്ചി മെട്രോ രണ്ടാം ഘട്ടം തുടങ്ങി.

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വയഡക്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വയഡക്ട് നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങും ആരംഭിച്ചു. കാക്കനാട് കുന്നുംപുറത്ത് ആണ് ആരംഭിച്ചിരിക്കുന്നത്. 1957 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 11.2 കിമീ പാത 20 മാസത്തെ കാലാവധിയ്ക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. ഈ കാലയളവിനുള്ളിൽ പണി പൂർത്തിയാക്കാൻ സാധിച്ചാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സി എന്ന റെക്കോർഡ് കൊച്ചി മെട്രോക്ക് ലഭിക്കും.

മെട്രോ പോലുള്ള വലിയ നിർമിതികൾക്കു പൈൽ ഫൗണ്ടേഷനാണ് കൂടുതൽ അഭികാമ്യമെന്ന് കൊച്ചി മെട്രോ പറയുന്നു. വയഡക്ടിന്റെ ഭാരത്തെ പൈൽ ഫൌണ്ടേഷനുകൾ ഭൂമിക്കടിയിലുള്ള കൂടുതൽ സ്ഥിരതയുള്ള മണ്ണിൻ്റെയും കല്ലിന്റെയും പാളികളിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഇത്തരത്തിലുള്ള പൈൽ ഫൗണ്ടേഷന്റെ സമഗ്രതയും ഭാരം വഹിക്കാനുള്ള ശേഷിയും ഉറപ്പാക്കാൻ പൈൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള നാലു ടെസ്റ്റ് പൈലുകൾ കൂടി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള വയഡകടിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനാണ് കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കും.

കൂടാതെ വയഡക്ടിന്റെ അലൈന്മെന്റിൽ വിവിധ ഇടങ്ങളിൽ മണ്ണ് പരിശോധനാ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കും. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള വയഡക്ട് അലൈമെന്റിൽ ടോപ്പോഗ്രാഫി സർവ്വേ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മെട്രോ അധികൃതർ അറിയിച്ചു. പാലാരിവട്ടം ജംക്‌ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജംക്‌ഷൻ, കൊച്ചിൻ SEZ, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ പുതിയ സ്റ്റേഷനുകൾ നിർമിക്കും.
20 മാസത്തിനുള്ളിൽ സിവിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കെഎംആർഎൽ നാലു മാസത്തിനുള്ളിൽ സിസ്റ്റവും സിഗ്നലിങ് ജോലികളും പൂർത്തിയാക്കാനും പദ്ധതിയിടുന്നുണ്ട്.

കാക്കനാട്  നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റ, റിട്ട. ഐപിഎസ്, പ്രൊജക്റ്റ് ഡയറക്ടർ ഡോ. എംപി രാംനവാസ്, സിസ്റ്റം ഡയറക്ടർ സഞ്ജയ് കുമാർ, ഫിനാൻസ് ഡയറക്ടർ അന്നപൂർണ്ണി എസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്ലാനിംഗ് ആൻഡ് പ്രോജെക്ടസ് വിനു സി കോശി, കൊച്ചി മെട്രോ എൻജിനീയർമാർ, ഉദ്യോഗസ്ഥർ, ജനറൽ കൺസൾട്ടന്റ് സിസ്ട്രയുടെ ഉദ്യോഗസ്ഥർ,അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Kochi Metro begins Phase 2 construction from Kalur Jawaharlal Nehru Stadium to Kakkanad Infopark. Learn about the project details, timeline, and key stakeholders involved.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version