അടിച്ചുവാരലും ക്ളീനിംഗും തുടങ്ങി വീട്ടുജോലികൾ ചെയ്യാനും പുറം പണികൾ ചെയ്യാനും ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരാൾ പോലും ഉണ്ടാവില്ല. എന്നാൽ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് സിംഗപ്പൂരിൽ. പൂർണമായും വൈദ്യുതീകരിച്ചതും സോളാർ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതുമായ റോബോട്ട് ജൂൺ 19 മുതൽ 21 വരെ സാൻഡ്‌സ് എക്‌സ്‌പോ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന ക്ലീൻ എൻവിറോ ഉച്ചകോടിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

നാഷണൽ എൻവയോൺമെൻ്റ് ഏജൻസി (NEA) വാർഷിക ഉച്ചകോടി സംഘടിപ്പിച്ചപ്പോൾ അവിടെ ക്ലീനിംഗ് മേഖലയ്ക്കായി പുതിയ സാങ്കേതികവിദ്യകൾ ശ്രദ്ധയിൽപ്പെടുത്തുന്ന രീതിയിൽ ആണ് ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമയുള്ള ഈ ആശയം നിക്ഷേപകരുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ.

 300-ലധികം സ്വയംഭരണ റോബോട്ടുകളെ വിന്യസിച്ചിട്ടുള്ള സിംഗപ്പൂർ ആസ്ഥാനമായുള്ള റോബോട്ടിക്സ് സ്ഥാപനമായ വെസ്റ്റൺ റോബോട്ട് ആണ് ഈ വാട്ടർവേ ക്ലീനിംഗ് റോബോട്ട് വികസിപ്പിച്ചത്. ബേ ബൈ ഗാർഡനിലെ റോബോട്ടിക്ക് തൂപ്പുജോലിക്കാരും ജുറോങ് ലേക്ക് ഗാർഡനിലെ പുല്ലുവെട്ടുന്ന യന്ത്രങ്ങളും ഇവരുടെ കണ്ടുപിടിത്തങ്ങൾ ആണ്.

“എഐ  ഉപയോഗിച്ച് നിർമ്മിച്ച ഈ റോബോട്ടിന് ജലാശയങ്ങളിൽ ചപ്പുചവറുകൾ ഉണ്ടെന്നും മലിനവസ്തുക്കൾ ഉണ്ടെന്നും തിരിച്ചറിയാൻ കഴിയും. തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഈ റോബോട്ട് കൂടുതൽ ഫലപ്രദമായി മാലിന്യം ശേഖരിക്കാൻ തുടങ്ങും  എന്നാണ് കമ്പനിയുടെ മുഖ്യ ശാസ്ത്രജ്ഞൻ ആയ ഷാങ് യാൻലിയാങ് പറയുന്നത്. സാധാരണ കൈകൊണ്ട് ജോലി ചെയ്യുന്നവർക്ക് ചിലവ്  ലാഭിക്കാനും വെള്ളത്തിൽ ഇറങ്ങി വൃത്തിയാക്കുന്നത് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും  ഷാങ് പറഞ്ഞു.

 ഓപ്പറേറ്റർക്ക് ഒരു ബോട്ടിൽ ഇരിക്കുകയോ വെള്ളത്തിൽ ഇറങ്ങുകയോ വേണ്ട, ജോലി ചെയ്യുന്ന അന്തരീക്ഷം കൂടുതൽ സുഖകരമാക്കി ഒരു കൺട്രോൾ റൂമിലിരുന്ന് റോബോട്ട് ചെയ്യുന്ന പ്രവർത്തനത്തിന്റെ മേൽനോട്ടം മാത്രം നോക്കിയാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അതിവേഗം ഉയർന്നുവരുന്ന സാങ്കേതികവിദ്യയിലേക്ക് മാറുക എന്നതാണ് സിംഗപ്പൂർ ലക്ഷ്യം വയ്ക്കുന്നത്.
ക്ലീൻ എൻവിറോ ഉച്ചകോടിയിൽ പ്രദർശിപ്പിച്ച  40-ലധികം പുതുമയുള്ള ആശയങ്ങളിൽ ആണ് ഈ  വെസ്റ്റൺ റോബോട്ടും ഉൾപ്പെടുന്നത്.

പരിസ്ഥിതി സേവന വ്യവസായം റോബോട്ടിക്‌സിലേക്കും അതിവേഗം വളർന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകളിലേക്കും മാറുമ്പോൾ, സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈനിലെ (എസ്‌യുടിഡി) ഗവേഷകരുടെ ആശയമായ ഫാൽക്കൺ എന്ന ഫോൾസ് സീലിംഗ് ഇൻസ്പെക്ഷൻ റോബോട്ട് ഉൾപ്പെടെയുള്ള നവീകരണങ്ങൾക്ക് എൻഇഎ ധനസഹായം നൽകുന്നുമുണ്ട്.

NEA-യുടെ ദേശീയ റോബോട്ടിക്‌സ് പ്രോഗ്രാം, ജോലി പ്രക്രിയകൾ സുരക്ഷിതവും കൂടുതൽ ഉൽപ്പാദനക്ഷമവുമാക്കുന്നതിന് ഗവേഷണ ഗ്രൂപ്പിൻ്റെ റോബോട്ടുകളുടെ വികസനത്തെ പിന്തുണച്ചു. റോഡുകളുടെ ക്ളീനിംഗിനും മനുഷ്യർക്ക് വൃത്തിയാക്കുവാൻ അറപ്പുളവാക്കുന്ന തരത്തിലുള്ള മാലിന്യങ്ങളുടെ വൃത്തിയാക്കലിനും ഉപയോഗപ്രദമായ നിരവധി റോബോട്ടുകളെ ആണ് ഇവിടെ അവതരിപ്പിച്ചത്.

How Weston Robot is revolutionizing Singapore’s environmental services industry with AI-driven autonomous robots, supported by NEA initiatives. Learn about innovations like the Falcon and Panthera robots and their impact on safety and efficiency.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version