രാജ്യത്തെ ഓരോ ജില്ലയിലും ഒരു സഹകരണ ബാങ്കും പാൽ ഉത്പാദക യൂണിയനും സ്ഥാപിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) സ്ഥാപിക്കാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ഇല്ലാത്ത രണ്ട് ലക്ഷം പഞ്ചായത്തുകൾ ആണ് കേന്ദ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
102-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സഹകർ സേ സമൃദ്ധി’ (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നാനോ-യൂറിയയ്ക്കും നാനോ-ഡിഎപിയ്ക്കും 50 ശതമാനം സബ്സിഡി പ്രഖ്യാപിച്ചതിന് ഗുജറാത്ത് സർക്കാരിന് ഷാ നന്ദി പറഞ്ഞു. ഇത് മണ്ണിനെ സംരക്ഷിക്കുകയും ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ-കാർഷിക സമ്പദ്വ്യവസ്ഥയിൽ വളരെ പ്രധാനപ്പെട്ട സംഭാവനയാണ് നൽകുവാൻ ‘സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം’ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്ര സഹകരണ മന്ത്രാലയം നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
പ്രവർത്തനക്ഷമമായ ഒരു ജില്ലാ സഹകരണ ബാങ്കും പ്രവർത്തനക്ഷമമായ ജില്ലാ പാൽ ഉൽപാദക യൂണിയനും ഇല്ലാത്ത ഒരു സംസ്ഥാനമോ ജില്ലയോ രാജ്യത്ത് ഉണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നും സഹകരണ സ്ഥാപനങ്ങൾ ഇല്ലാത്ത രണ്ട് ലക്ഷം പഞ്ചായത്തുകൾ രാജ്യത്തുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഈ രണ്ട് ലക്ഷം പഞ്ചായത്തുകളിൽ മൾട്ടി പർപ്പസ് പിഎസിഎസ് സൃഷ്ടിക്കാൻ ഞങ്ങൾ പ്രവർത്തിക്കും” എന്നാണ് അമിത് ഷാ പറഞ്ഞത്.
ഇതിനായി കേന്ദ്രം ഉടൻ ഒരു ദേശീയ സഹകരണ നയം കൊണ്ടുവരും എന്നും 1100 പുതിയ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒകൾ) രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യവും 1 ലക്ഷത്തിലധികം പിഎസിഎസുകളും പുതിയ നിയമങ്ങൾ അംഗീകരിച്ചു കഴിഞ്ഞു.
2000 കോടി രൂപയുടെ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതോടെ കൂടുതൽ സഹകരണ സ്ഥാപനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ദേശീയ സഹകരണ വികസന കോർപ്പറേഷന് (എൻസിഡിസി) കഴിയുമെന്നും ഷാ പറഞ്ഞു. “ഇന്ന് ഭാരത് ഓർഗാനിക് ആട്ട, എൻസിഒഎൽ പുറത്തിറക്കിയിട്ടുണ്ട്. ഡൽഹിയിൽ അമുൽ ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഒരു ഷോപ്പും ആരംഭിച്ചിട്ടുണ്ട്. ഭാരത് ഓർഗാനിക്കും അമുലും വിശ്വസനീയവും 100 ശതമാനം ഓർഗാനിക് ആയ ബ്രാൻഡുകളാണ്. ഭാരത് ബ്രാൻഡ് സ്റ്റാമ്പ് ഓർഗാനിക് ഉൽപ്പന്നങ്ങൾ, ലോകത്തിലെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷിച്ചതിന് ശേഷം മാത്രമേ പുറത്തിറക്കുകയുള്ളു എന്നും അമിത് ഷാ പറഞ്ഞു.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (നാഫെഡ്) കേന്ദ്ര സർക്കാരും സംയുക്തമായി കർഷകരുടെ ജീവിതം സമ്പന്നമാക്കുന്നതിനായി മൂന്ന് മൾട്ടി-സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ – ഓർഗാനിക് കമ്മിറ്റി, എക്സ്പോർട്ട് കമ്മിറ്റി, സീഡ് കമ്മിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനു ശേഷവും പിന്നോക്കാവസ്ഥയിലുള്ള 30 കോടി ജനങ്ങളുടെ ജീവിതത്തിൽ ആത്മവിശ്വാസവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ‘സഹകർ സേ സമൃദ്ധി’ എന്ന മന്ത്രത്തിനു പിന്നിലെ ഏക ലക്ഷ്യം,” എന്നാണ് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞത്.
ഡൽഹിയിലെ മയൂർ വിഹാറിലെ ആദ്യത്തെ എക്സ്ക്ലൂസീവ് അമൂൽ ഓർഗാനിക് ഷോപ്പ് ഇ-ഉദ്ഘാടനം ചെയ്തുകൊണ്ട്, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലും ഉപഭോക്താക്കളുടെ ആരോഗ്യ-ക്ഷേമ ആവശ്യങ്ങൾ നിറവേറ്റുന്ന ജൈവ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും അമുൽ നടത്തിയ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു.
പിന്നീട്, ബനസ്കന്തയിലെ ചംഗ്ദ ഗ്രാമത്തിൽ 0 ശതമാനം പലിശയ്ക്ക് ക്ഷീരകർഷകർക്ക് റുപേ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തതിന് ശേഷം പഞ്ച്മഹൽ ജില്ലയിലെ മഹുലിയ ഗ്രാമത്തിൽ ഒരു സഹകരണ പൈലറ്റ് പ്രോജക്റ്റ് അദ്ദേഹം സന്ദർശിച്ചു. ഗോധ്രയിലെ പഞ്ചാമൃത് ഡെയറിയിൽ വെച്ച് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെയും ക്ഷീരസംഘങ്ങളുടെയും ചെയർമാൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരില്‍ വരുന്ന കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകൾ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിനെയായിരിക്കും പ്രത്യേകിച്ചും കേരളത്തിലെ സഹകരണ ബാങ്കുകളെ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2013ലാണ് ബിജെപി ആദ്യമായി ഗുജറാത്ത് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ അധികാരം കൈയടക്കുന്നത്. മുൻപൊരിക്കൽ ഒരു പാർട്ടി യോഗത്തിൽ വെച്ച് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടത് ‘സഹകരണ സ്ഥാപനങ്ങളിലൂടെ ജനകീയ മുന്നേറ്റമുണ്ടാക്കുന്ന ‘ഗുജറാത്ത് മോഡൽ’ സംസ്ഥാനത്ത് നടപ്പാക്കാൻ പ്രവർത്തിക്കണം’ എന്നായിരുന്നു. ഇതേ ഗുജറാത്ത് മോഡൽ തന്നെയാണ് കേരളത്തിലും നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
Amit Shah announced plans to introduce dairy farmer credit cards with a zero percent interest rate in Changad, Karnataka. He emphasized empowering rural communities and commended the National Organic Agricultural Marketing Federation for promoting organic farming.