ചന്ദ്രാപൂരിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ആളുകളുടെ ശ്രദ്ധ മുഴുവൻ നേടുന്ന ഒരു വീടുണ്ട്. പൂർണ്ണമായും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഒരു ഇരുനില വീട്. അനസ്തേഷ്യോളജിസ്റ്റായ ഡോ. ബൽമുകുന്ദ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഈ സൃഷ്ടി, പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാനമായ ഒരു ചുവടുവെപ്പായി മാറുകയാണ്.
625 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടിന് 18 അടി ഉയരവും 10 അടി വീതിയും ഉണ്ട്. വിശാലമായ ഹാൾ, കിടപ്പുമുറി, ഒന്നാം നിലയിലേക്കുള്ള ഗോവണി എന്നിവ ഇതിൻ്റെ മറ്റു സവിശേഷതകളാണ്. മുകളിലത്തെ നിലയിൽ, കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മുറിയും ബൊട്ടാണിക്കൽ ഗാർഡൻ്റെ മനോഹരമായ കാഴ്ചകൾ കാണാവുന്ന രീതിയിൽ ഒരു വരാന്തയും കാണാം. ഈ വീടിനെ വേറിട്ട് നിർത്തുന്നത് അതിൻ്റെ നിർമ്മാണ സാമഗ്രികളാണ്. തറയിലെ ടൈലുകളും വാതിലുകളും മുതൽ ചുവരുകൾ, കോണിപ്പടികൾ, സീലിംഗ് വരെയുള്ള എല്ലാ ഘടകങ്ങളും പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഇതേക്കുറിച്ച് ഡോ. പലിവാൾ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, “ഉരുളക്കിഴങ്ങ് ചിപ്പ്സ് പാക്കറ്റുകൾ, വാട്ടർ ബോട്ടിലുകൾ, മരുന്ന് പൊതികൾ, സൗന്ദര്യവർദ്ധക വസ്തുക്കളുടെ കുപ്പികൾ, പാൽ പൗച്ചുകൾ എന്നിങ്ങനെയുള്ള എല്ലാത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളും ഞങ്ങൾ ഈ വീട് നിർമ്മിക്കാൻ ഉപയോഗിച്ചു. മാലിന്യം എങ്ങനെ മൂല്യവത്തായതും പ്രായോഗികവുമായ ഒന്നാക്കി മാറ്റാം എന്നതിൻ്റെ തെളിവാണിത്. ജില്ലാ പരിഷത്ത് ചന്ദ്രാപൂരിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ വീട് 13 ടൺ പ്ലാസ്റ്റിക് ആണ് മാലിന്യത്തിൽ നിന്ന് മാറ്റിയിരിക്കുന്നത്. രണ്ടോ അഞ്ചോ മണിക്കൂറിനുള്ളിൽ കുറച്ച് സ്ക്രൂകൾ ഉപയോഗിച്ച് നമുക്ക് വീട് പൊളിച്ച് വീണ്ടും കൂട്ടിച്ചേർക്കാൻ സാധിക്കും”
നിലവിൽ, ഈ വീട് വിനോദസഞ്ചാരികളുടെ വിശ്രമ കേന്ദ്രമായും പൂന്തോട്ടം സന്ദർശിക്കാനെത്തുന്ന മുലയൂട്ടുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ ഫീഡ് ചെയ്യാനുള്ള സുഖപ്രദമായ ഇടമായും പ്രവർത്തിക്കുന്നു. സ്വച്ഛ ഭാരത് അഭിയാൻ, 1960-കളിൽ നടത്തിയ പ്ലാസ്റ്റിക് പുനരുപയോഗം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2014-ലാണ് ഡോ. പലിവാളിൻ്റെ ഈ പ്ലാസ്റ്റിക്ക് വീട് നിർമ്മാണത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ജില്ലാ പരിഷത്ത് ചന്ദ്രപൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഐഎഎസ് വിവേക് ജോൺസൺ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചു.
Discover Chandrapur’s unique two-storey house made entirely of recycled plastic, a project led by Dr. Balmukund Paliwal to address plastic waste and offer an eco-friendly construction alternative.