ഒരു  ദേശീയ സഹകരണ നയം കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. അതിനു മുന്നോടിയായി രാജ്യത്തെ ഓരോ ജില്ലയിലും ഒരു സഹകരണ ബാങ്കും, വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു എന്നാണ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. പൊതുവെ ശക്തമായ കേരളത്തിലെ സഹകരണമേഖലയിലേക്ക് PACS , ജില്ലാ സഹകരണ ബാങ്കുകൾ എന്നിവ വരുന്നത് സഹകരണമേഖലയെ വളർത്തുമോ അതോ തളർത്തുമോ  എന്ന ആശങ്കയിലാണ് സംസ്ഥാന സഹകരണ മേഖല.  

 സഹകരണ സ്ഥാപനങ്ങൾ ഇല്ലാത്ത രണ്ട് ലക്ഷം പഞ്ചായത്തുകൾ രാജ്യത്തുണ്ടെന്ന അമിത്ഷായുടെ കണക്കുകൾ പക്ഷെ കേരളത്തിന് ബാധകമല്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഈ രണ്ട് ലക്ഷം പഞ്ചായത്തുകളിൽ മൾട്ടി പർപ്പസ് പിഎസിഎസ് സൃഷ്ടിക്കുമെന്നാണ് അമിത്ഷായുടെ വാഗ്ദാനം.

  പ്രവർത്തനക്ഷമമായ ഒരു ജില്ലാ സഹകരണ ബാങ്കും പ്രവർത്തനക്ഷമമായ ഒരു ജില്ലാ പാൽ ഉൽപാദക യൂണിയനും ഇല്ലാത്ത ഒരു സംസ്ഥാനമോ ജില്ലയോ രാജ്യത്ത് ഉണ്ടാകരുതെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ പ്രവർത്തന ലാഭത്തിലായ കേരളാ ബാങ്കിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കേന്ദ്രത്തിന്റെ പുതിയ ജില്ലാ സഹകകരണ ബാങ്കെന്ന ആശയം ഗൗരവകരമായ ബാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഹൈക്കോടതിയുടെ അനുമതിയോടെ കേരളത്തിലെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്.

ഇതിനിടെ കേരള ബാങ്കിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ‘ബി’ ക്ലാസിൽ നിന്നും ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തിയതോടെ വ്യക്തിഗത വായ്പാ വിതരണത്തിന് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. ഇതോടെ  ബാങ്കിന് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപയായി കുറഞ്ഞു. എന്നാൽ കേരളാ ബാങ്കിന്റെ റേറ്റിംഗ് റിസർവ്വ് ബാങ്ക് മാറ്റിയിട്ടില്ല എന്ന് വ്യക്തമായ നിലപാടെടുക്കുകയാണ് സംസ്ഥാന സഹകരണ മന്ത്രി വി.എൻ . വാസവൻ . കേരള ബാങ്കിന്റെ റേറ്റിംഗിൽ നബാർഡാണ് മാറ്റം വരുത്തിയത്.  

നബാർഡിൻ്റെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമം മാത്രമാണ് കേരള ബാങ്കിൻ്റെ റേറ്റിംഗ്.  ഈ റേറ്റിംഗ് വ്യത്യാസം 25 ലക്ഷത്തിൽ അധികം വരുന്ന വ്യക്തിഗത വായ്‌പകളെ മാത്രമേ ബാധിക്കുകയുള്ളു. നിലവിൽ ഇത്തരം വായ്‌പകൾ ബാങ്ക് നൽകിയിട്ടുള്ള ആകെ വായ്‌പയുടെ മൂന്ന്  ശതമാനം മാത്രമാണ്.  കേരള ബാങ്കിന് ഇക്കൊല്ലം 2023-24 സാമ്പത്തിക വർഷത്തിൽ  209 കോടി അറ്റലാഭമുണ്ടെന്നും  ഇത് കേരള ബാങ്ക് രൂപവൽക്കരിച്ച ശേഷമുള്ള ഏറ്റവും കൂടിയ ലാഭമാണ് എന്നും സഹകരണ മന്ത്രി വ്യക്തമാക്കുന്നു.

നബാർഡ് ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഭരണസമിതിയുടെ മേൽനോട്ടത്തിൽ ഇക്കൊല്ലം പരിഹരിച്ച് റേറ്റിംഗ് മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ ബാങ്ക് നടത്തിവരുന്നുണ്ടെന്നും കേരളാ ബാങ്ക്  അധികൃതർ  അറിയിച്ചു. നിയമസഭയിൽ സഹകരണമന്ത്രി ഈ റാങ്കിങ് സംബന്ധിച്ച്  വിശദീകരണം നൽകിയിരുന്നു.

Explore the implications of the new national cooperation policy on Kerala’s cooperative sector, including the impact of proposed PACS and district cooperative banks, and the recent rating changes for Kerala Bank.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version