വിന്‍ഡോസിലെ ഏറ്റവും അടിസ്ഥാന ആപ്ലിക്കേഷനുകളിലൊന്നാണ് നോട്ട് പാഡ്. എന്തെങ്കിലും അത്യാവശ്യ കുറിപ്പുകളോ ലേഖനങ്ങളോ ടൈപ്പ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്. എച്ച്ടിഎംഎല്‍ പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സേവ് ചെയ്യാനും നോട്ട് പാഡിനു കഴിയും. ഇത്തരത്തിൽ നോട്ട്പാഡ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് വിൻഡോസ്. വിൻഡോസ് 11-ൽ നോട്ട്പാഡ് ആപ്പിൽ അക്ഷരത്തെറ്റ് പരിശോധനയും സ്വയം തിരുത്തലും ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
1983ല്‍ ഇറങ്ങിയ വിന്‍ഡോസ് 1.0 മുതല്‍ വിന്‍ഡോസിന്റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്പാഡ്. ഇക്കാലം കൊണ്ട് വിന്‍ഡോസ് ഓഎസിന് പലവിധ മാറ്റങ്ങള്‍ വന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത ആപ്ലിക്കേഷന്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ 40 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ പുതിയ ഫീച്ചറിനെ വളരെ പ്രത്യേകതകളോട് കൂടി ടെക് ലോകം നോക്കി കാണുന്നു.
മാർച്ചിൽ തന്നെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, വിൻഡോസ് 11 ഉപയോക്താക്കൾക്ക് രണ്ട് ഫീച്ചറുകളും ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. വേഡ് അല്ലെങ്കിൽ മൈക്രോസോഫ്റ്റ് എഡ്ജ് അക്ഷരത്തെറ്റുള്ള വാക്കുകൾ ഹൈലൈറ്റ് ചെയ്യാൻ വേണ്ടി ചുവന്ന വരകൾ ഇട്ടുകാണിക്കുന്നതിന്റെ സമാനമാണ് സ്പെൽ ചെക്ക് ഫീച്ചർ. വിൻഡോസ് 11 നോട്ട്പാഡിൽ ഉപയോക്താക്കൾക്ക് അക്ഷരപ്പിശക് പരിശോധന ഇഷ്ടപ്രകാരം പ്രവർത്തനക്ഷമമാക്കാനോ പ്രവർത്തനരഹിതമാക്കാനോ കഴിയും.
വിൻഡോസ് 11 ലെ നോട്ട്പാഡ് ആപ്പിൽ ആണ് മൈക്രോസോഫ്റ്റ് പുതിയ ഫീച്ചറുകൾ ചേർക്കുന്നത്.
നോട്ട്പാഡ് ഇപ്പോൾ ക്യാരക്ടർ കൗണ്ട്, ഡാർക്ക് മോഡ്, ടാബുകൾ, കോപൈലറ്റ് ഇൻ്റഗ്രേഷൻ, കൂടാതെ ഒരു വെർച്വൽ ഫിഡ്ജറ്റ് സ്പിന്നർ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാര്‍ക്ക് മോഡ്, ഏറെ കാലമായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതാണ്. വെള്ള നിറത്തിലുള്ള പശ്ചാത്തലം കണ്ണുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സ്മാര്‍ട്‌ഫോണ്‍, കംപ്യൂട്ടര്‍ സോഫ്റ്റ് വെയറുകളും ആപ്പുകളുമെല്ലാം ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ ലഭ്യമാക്കുന്നുണ്ട്. രാത്രിയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഈ സംവിധാനം ഏറെ ഉപകരിക്കും. ഫൈന്റ് ആന്റ് റീപ്ലേസ് പോപ്പ് അപ്പ് വിന്‍ഡോയുടെ ഡിസൈനും പൂര്‍ണമായും മാറ്റിയിട്ടുണ്ട്.
Discover the new features of Notepad in Windows 11, including spell check, autocorrection, dark mode, tabs, and more. A significant update after 40 years.