Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 10 കോടി സാമ്രാജ്യത്തിന്റെ ഉടമ!
Shepreneur

10 കോടി സാമ്രാജ്യത്തിന്റെ ഉടമ!

നൂതനമായ ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ബിസിനസിൽ വിജയം കൊയ്ത ആളാണ് ഷെല്ലി ബുൽചന്ദാനി എന്ന 24 വയസുകാരി!
News DeskBy News Desk10 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
https://youtu.be/kH4WmhRLLp8

ഒരു ബിസിനസ് സംരംഭം ആരംഭിക്കുക, അത് വിജയിപ്പിക്കുക എന്നത് ഇപ്പോൾ വിദ്യാർത്ഥികൾ പോലും ചെയ്തു തുടങ്ങിയിരിക്കുകയാണ്. കോളേജുകളിലും സ്‌കൂളുകളിലും ഒക്കെ ഇപ്പോൾ വിദ്യാർത്ഥികൾക്ക് അത്തരം സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രചോദനം ആവുന്ന ക്ലാസ്സുകളും സഹായങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്. ഇത്തരം ക്ലാസുകൾ ഒന്നും കിട്ടാതെ നിരവധി പ്രതിബന്ധങ്ങളെ മറികടന്നു ബിസിനസ് സംരംഭം നടത്തി വിജയിച്ചവരും നിരവധി ആണ്. അക്കൂട്ടത്തിൽ ഒരാൾ ആണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ‘ഷെൽ ഹെയർ’  എന്ന തന്റെ ബിസിനസ് സംരംഭത്തെ വലിയ വിജയമാക്കി മാറ്റിക്കൊണ്ടാണ് ഈ സംരംഭക എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നിലെത്തിയത്.

2020 -ൽ ഷെല്ലി സ്ഥാപിച്ച തന്റെ  ഷെൽ ഹെയർ എന്ന കമ്പനി വളരെ കുറഞ്ഞ സമയം കൊണ്ട് വിപണിയിൽ മുൻനിരയിലെത്തി. ഹെയർ എക്സ്റ്റൻഷനുകൾ, വിഗ്ഗുകൾ, ടോപ്പറുകൾ, ബാങ്‌സ്, വർണ്ണാഭമായ സ്ട്രീക്കുകൾ എന്നിവയുൾപ്പെടെ നിരവധി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ന് ഷെല്ലിയുടെ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. നിലവിൽ, ഷെല്ലി എംഎസ്‌സി ഐടി രണ്ടാം വർഷമാണ് പഠിക്കുന്നത്. തൻ്റെ പഠനവും ബിസിനസും ഒരുപോലെ കൊണ്ടുപോകാൻ സഹായിച്ചതിന്റെ ക്രെഡിറ്റ് തൻ്റെ കോളേജിനാണ് എന്ന് ഷെല്ലി പറയുന്നു.

രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്ലൈൻ വിപണികളിൽ ഇടം നേടാൻ ഇതിനോടകം ഷെല്ലിക്ക് സാധിച്ചു. ദാതാക്കളിൽ നിന്നുള്ള ആധികാരിക ഇന്ത്യൻ റെമി മുടിയിൽ നിന്ന് സൃഷ്ടിച്ച ഷെൽ ഹെയർ, എതിരാളികളേക്കാൾ 30- 40 ശതമാനം വിലക്കുറവിൽ ആണ് ഷെല്ലി വിപണിയിൽ എത്തിക്കുന്നത്. യഥാർത്ഥ മുടികൾക്കു മേൽ ഇത് വയ്ക്കുമ്പോൾ ഒറിജിനാലിറ്റി കൊണ്ടു മികച്ചു നിൽക്കാൻ ഈ ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞത് തന്നെയാണ് ഇതിന്റെ ഗുണനിലവാരം. ഷെല്ലിയുടെ ഉൽപ്പന്നങ്ങൾ നമിതാ ഥാപ്പർ ഉൾപ്പെടെയുള്ള വ്യവസായ രംഗത്തെ പ്രമുഖരിൽ നിന്ന് ഇതിനോടകം പ്രശംസ നേടിയിട്ടുണ്ട്.

 20 വയസ്സുള്ളപ്പോൾ ഒരു ബിസിനസ്സ് തുടങ്ങാൻ ഷെല്ലി തീരുമാനിച്ചു. ബിസിനസ് ഇതാണെന്നു തീരുമാനിച്ച ശേഷം അവൾ ഈ ബിസിനസിന് വേണ്ടി മുടി അന്വേഷിച്ചു തുടങ്ങി. ജയ്പൂരിലെ ഒരു കച്ചവടക്കാരനിൽ നിന്ന് 2000 രൂപയ്ക്കാണ് ആദ്യമായി ഷെല്ലി മുടി വാങ്ങുന്നത്.  സ്വന്തം സ്വന്തം തയ്യൽ മെഷീനിൽ കുറച്ച് എക്സ്റ്റൻഷനുകൾ ഈ മുടി വച്ച് ഷെല്ലി ഉണ്ടാക്കി ബന്ധുക്കൾക്ക് വിറ്റു. ആളുകളിൽ നിന്ന് പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിക്കാൻ തുടങ്ങിയപ്പോൾ ആണ് അവൾ ഒരു വെബ്‌സൈറ്റ് സൃഷ്‌ടിച്ചത്. അതിലൂടെ അവൾക്ക് നിരവധി ഓഡറുകൾ ലഭിച്ചു തുടങ്ങി. നിലവിൽ ഈ സ്റ്റാർട്ടപ്പിന് ഏകദേശം 1.2 കോടി രൂപയാണ് വാർഷിക വരുമാനം. കഴിഞ്ഞ വർഷം, അതായത്, 2021-22 ൽ ഈ കമ്പനിയുടെ വിൽപ്പന ഏകദേശം 36 ലക്ഷം രൂപയായിരുന്നു.

ഷാർക്ക് ടാങ്ക് ഇന്ത്യ എപ്പിസോഡിൽ ഷെല്ലി തന്റെ സ്റ്റാർട്ടപ്പിനു വേണ്ടി 10 കോടി രൂപയുടെ മൂല്യനിർണയമാണ് നടത്തിയത്. ഒപ്പം 30 ലക്ഷം രൂപയ്ക്ക് പകരമായി 3 ശതമാനം ഓഹരികൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ഡീൽ അമൻ ഗുപ്ത ഉറപ്പിക്കുകയും ഷെൽ ഹെയർ കമ്പനിയുടെ യാത്രയിൽ ഒരു പ്രധാന നാഴികക്കല്ലായി ഈ ഡീൽ മാറുകയും ചെയ്തു.  ഷോയിലെ പ്രകടനത്തെ തുടർന്ന് ഷെല്ലി ഇൻസ്റ്റാഗ്രാമിലും താരമാണിപ്പോൾ. 

Discover Shelly Bulchandani’s journey from Ajmer to Shark Tank India, revolutionizing the hair extension industry with The Shell Hair, known for quality and innovation.

banner business India MOST VIEWED Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil