വജ്രകിരീടം ചൂടുന്ന സുന്ദരിമാരുടെ കാര്യം മറക്കുക. ഇനി എല്ലാം ഡിജിറ്റലാണ്. ലോകത്തെ ആദ്യ എഐ സൗന്ദര്യമത്സരത്തിൽ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്ലി.1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ ഈ കിരീടം കൂടിയിരിക്കുന്നത്. 20000 ഡോളറാണ് സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഈ മത്സരത്തിൽ വിജയികളെ തിരഞ്ഞെടുത്തത്.
ഫ്രഞ്ച് എ.ഐ സുന്ദരി ലാലിന വാലിന ഫസ്റ്റ് റണ്ണര്‍ അപ്പും പോര്‍ച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിര്‍മ്മിച്ച ഇന്ത്യന്‍ എഐ സുന്ദരി സാറാ ശതാവരി അവസാന പത്തില്‍ ഇടം പിടിച്ചിരുന്നു എന്നതും ശ്രദ്ധേയമായ നേട്ടം തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുള്ള ലൈഫ്സ്റ്റൈല്‍ ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ.
മൊറോക്കന്‍ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യന്‍ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെന്‍സയുടെ ജീവിതലക്ഷ്യം. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്പതുകാരനായ മെറിയം ബെസയാണ് മൊറോക്കന്‍ പാരമ്പര്യത്തിലൂന്നി കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്. സാങ്കേതിക മേഖലയില്‍ മൊറോക്കന്‍, അറബ്, ആഫ്രിക്കന്‍, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാന്‍ കെന്‍സയിലൂടെ സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പ്രതികരിച്ചു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കെന്‍സയോട് ഏഴ് ഭാഷകളില്‍ സംവദിക്കാൻ സാധിക്കും. 24 മണിക്കൂറും ആക്ടീവുമായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
സ്ത്രീകളുടെ ഹോർമോൺ ഹെൽത്ത് സപ്ലിമെൻ്റ് ബ്രാൻഡിന്റെ മുഖമായാണ് സാറ ശതാവരി (ഇന്ത്യ)യെ രൂപകൽപ്പന ചെയ്തിരിക്കുന്നത്, സാമൂഹിക ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് സാറ ശതാവരിയുടേത്.
Discover the World AI Creator Awards’ first-ever AI beauty pageant, Miss AI, featuring AI-generated models. Learn about the winner, Kenza Layli from Morocco, and the innovative blend of technology and creativity behind this unique competition.