തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്ത 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തി വച്ചതായി യോഗ ഗുരു ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. ഉത്തരാഖണ്ഡ് സർക്കാർ നിർമ്മാണ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് ഈ നടപടി.  ഈ 14 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയതായി പതഞ്‌ജലി സുപ്രീം കോടതിയെ അറിയിച്ചു. ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ജൂലൈ 30ന് ഈ കേസ് പരിഗണിക്കും.1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെൻ്റ്) ആക്‌ട് ആവർത്തിച്ചുള്ള ലംഘനങ്ങൾ മൂലമാണ് റദ്ദാക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സത്യവാങ്മൂലത്തിൽ പറഞ്ഞു.  ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡും ദിവ്യ ഫാർമസിയും ചേർന്ന് നിർമ്മിച്ച 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസ് ഏപ്രിൽ 30 ന് ആണ് റദ്ധാക്കിയത്.

കൊവിഡ് വാക്‌സിനേഷൻ നടപ്പിലാക്കിയതിനു എതിരെയും സമകാലിക മെഡിക്കൽ രീതികൾക്ക് എതിരെയും പതഞ്ജലി നിഷേധാത്മക പ്രചാരണം നടത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി എക്‌സ്‌ട്രാ പവർ ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനിവതി എക്‌സ്‌ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോൾഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നിങ്ങനെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസുകളാണ് റദ്ദാക്കിയത്.

നേരത്തെ പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധാരണാജനകമായ പരസ്യം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ എത്തിയിരുന്നു. അന്ന് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും മാപ്പ് പറയുകയുണ്ടായി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. പത്രങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത്  മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് പത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിൽ പതഞ്ജലി നിരുപാധികം മാപ്പ് പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version