കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസം പകര്‍ന്ന് റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടി. ഇതോടെ ടയര്‍ വ്യവസായികള്‍ റബ്ബറിന്റെ ഇറക്കുമതി ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ കിലോക്ക് 206 രൂപ വരെ നല്കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ ഇപ്പോൾ നിര്‍ബന്ധിതരായി. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമം മൂലം ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് പോലും ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ബാങ്കോക്കില്‍ 167 രൂപയാണ് റബ്ബറിന്റെ വില. കേരളത്തിൽ മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചിരുന്നു. എങ്കിലും വിപണിയില്‍ വിട്ടുനിന്ന് വില കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ ഏറ്റിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് റബ്ബറിന്റെ അന്താരാഷ്ട്ര, ആഭ്യന്തര വിലകളിലെ അന്തരം 40 രൂപയിലെത്തുന്നത്.
റബര്‍ വില 200 കടന്നതോടെ സബ്സിഡി ഇനത്തില്‍ കോടികളുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. റബറിന് 180 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്. വില കൂടിയതോടെ തറവില 210 മുതൽ 220 രൂപയാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്.
റബറിന്റെ വില കൂടിയത് ആശ്വാസം ആണെങ്കിലും കുരുമുളകിനും കൊക്കോയ്ക്കും ഇപ്പോൾ വില ഇടിവ് സംഭവിച്ചിരിക്കുകയാണ്. കുതിച്ചുയര്‍ന്ന കൊക്കോ വില പെട്ടെന്നാണ് 550 രൂപയിലേക്ക് ഇടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ 450ല്‍ നിന്ന് 680 രൂപ വരെ ഉയര്‍ന്ന ശേഷമാണ് കുത്തനെ ഇടിഞ്ഞത്. മഴകാരണം ആണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.