ടെക്നോളജി പ്രേമികൾക്കായി സാംസങ് ഒരുക്കുന്ന പുതിയ സമ്മാനം. സാംസങിന്റെ പുതിയ ഗാലക്‌സി ബഡ്‌സ് പ്രോ പുറത്തിറങ്ങിയിരിക്കുകയാണ്. പാരീസില്‍ നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ വെച്ചാണ് ഉപകരണങ്ങള്‍ അവതരിപ്പിച്ചത്. ഗാലക്‌സി എഐയുടെ പിന്‍ബലത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. സ്‌പെഷ്യൽ ശബ്ദാനുഭവവും അഡാപ്റ്റീവ് നോയ്‌സ് കാന്‍സലേഷനും ഗാലക്‌സി ബഡ്‌സ് പ്രോയെ വിപണിയിലെ മുന്‍നിരയിലേക്ക് ഉയര്‍ത്തുന്നു. ആകര്‍ഷകമായ ഡിസൈനിലാണ് ഗാലക്‌സി ബഡ്‌സ് പ്രോ ഒരുക്കിയിരിക്കുന്നതും.

ഗാലക്സി അ‌ൺപായ്ക്ക്ഡ് ഇവന്റ് 2024 എന്ന പേരിൽ നടന്ന ലോഞ്ച് ഇവന്റിൽ സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് ഒപ്പം ആണ് പുതിയ സാംസങ് സ്മാർട്ട് വാച്ചുകളും ഇയർബഡ്സും സ്മാർട്ട് റിങ്ങും പുറത്തിറക്കിയത്. ഗാലക്‌സി വാച്ച് 7, ഗാലക്സി വാച്ച് അ‌ൾട്ര എന്നിവയാണ് സ്മാർട്ട് വാച്ചുകൾ. ഇതോടൊപ്പം ആണ് സാംസങ് പുതിയ ഗാലക്‌സി ബഡ്‌സ് 3 പ്രോയും ഗാലക്‌സി ബഡ്‌സ് 3യും അ‌വതരിപ്പിച്ചത്.

മികച്ച ശബ്ദാനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ ഡിസൈനിലാണ് ബഡ്‌സ് 3 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ ബ്ലേഡ് ലൈറ്റുകള്‍ ഗാലക്‌സി ബഡ്‌സ് പ്രോയെ ആകര്‍ഷകമാക്കുന്നു. സില്‍വര്‍, വെള്ള നിറങ്ങളില്‍ ആണ് ഇത് വിപണിയിലെത്തുക. യുഎസ്ബി സി, വയര്‍ലെസ് ചാര്‍ജിങ് സൗകര്യങ്ങളോടെയാണ് ഈ ബഡ്സുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി എഐ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ഇക്യു, എഎന്‍സി സൗകര്യം എന്നിവ ഗാലക്‌സി ബഡ്‌സ് 3 പ്രോയിലുണ്ട്. വ്യക്തിയുടെ ചെവിയുടെ ആകൃതിയും ധരിക്കുന്ന രീതിയും തിരിച്ചറിഞ്ഞ് എഐയുടെ സഹായത്തോടെ ശബ്ദം ക്രമീകരിക്കപ്പെടും.

ആക്ടീവ് നോയ്‌സ് കാന്‍സലേഷനിലും എഐ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിലെ അഡാപ്റ്റീവ് നോയ്‌സ് കാന്‍സലേഷനിലൂടെ അനാവശ്യ ശബ്ദങ്ങള്‍ തടയുന്നതിനൊപ്പം അലാറം, സൈറന്‍ പോലുള്ള ശബ്ദങ്ങളെ തിരിച്ചറിയുകയും കടത്തിവിടുകയും ചെയ്യും. സാധാരണ ശബ്ദവും മനുഷ്യ ശബ്ദവും തമ്മിൽ വേർതിരിച്ചറിയാൻ ബഡ്സ് 3 പ്രോയിലെ ആംബിയൻ്റ് മോഡ്, വോയ്സ് ഡിറ്റക്ഷൻ എന്നിവയ്ക്ക് കഴിയും. നാം സംസാരിക്കുമ്പോൾ, അത് ആംബിയൻ്റ് മോഡിലേക്ക് താൽക്കാലികമായി മാറുകയും മീഡിയ വോളിയം കുറയ്ക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഇയർബഡുകൾ പുറത്തെടുക്കാതെ തന്നെ നിങ്ങൾക്ക് സംഭാഷണങ്ങൾ കേൾക്കാനാകുകയും ചെയ്യും.

 360 ഓഡിയോ ഫീച്ചര്‍ വഴി മികച്ച സ്‌പേഷ്യല്‍ ശബ്ദാനുഭവവും ഗാലക്‌സി ബഡ്‌സ് 3 പ്രോയില്‍ ലഭിക്കുന്നു. പഴയ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ടൂ വേ സ്പീക്കര്‍ ആണിതില്‍. എഎന്‍സി ഇല്ലാതെ 7.30 മണിക്കൂറും എഎന്‍സി പ്രവര്‍ത്തിപ്പിച്ചുകൊണ്ട് 6.26 മണിക്കൂറും പ്ലേ ടൈം ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റിയാണിതില്‍. ഐപി 57 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങുണ്ട്.

ശബ്ദ നിര്‍ദേശങ്ങളിലൂടെ ഇയര്‍ഫോണ്‍ നിയന്ത്രിക്കാനാവും. കോള്‍ എടുക്കാനും അടുത്ത പാട്ട് വെക്കാനുമെല്ലാം നിർദേശങ്ങൾ മതി. ഓറാകാസ്റ്റ് ബ്രോഡ് കാസ്റ്റ് സംവിധാനത്തിലൂടെ ഇയര്‍ഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ ശബ്ദം സാംസങ് ടിവി, സാംസങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ പോലുള്ള വിവിധ ഉപകരണങ്ങളിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യാനാവും.  ഗാലക്സി ബഡ്സ് 3യ്ക്ക് 14,999 രൂപ ആണ് വില, അ‌തേപോലെ ബഡ്സ് 3 പ്രോയ്ക്ക് 19,999 രൂപ ആണ് വില വരുന്നത്. ഇവ ജൂലൈ അവസാനത്തോടെ വിപണിയിൽ ലഭ്യമാകും. 

Discover the next generation of Samsung’s true wireless earbuds, the Galaxy Buds 3 series, launched at the Galaxy Unpacked event in Paris. Experience advanced technology, AI integration, superior sound quality, and innovative design. Pre-orders start on July 10.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version