യൂസഫലിയുടെ പുതിയ പ്രൈവറ്റ് ജെറ്റ്!

അതിവേഗം ബഹുദൂരം  കുതിക്കാൻ യൂസഫലിക്ക് ഇനി ലോകത്തിലെ ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്.
ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പേസ് നിര്‍മിച്ച ജി 600 വിമാനം യൂസഫലിയുടെ ഇനിയങ്ങോട്ടുള്ള  യാത്രകളുടെ ഭാഗമായിക്കഴിഞ്ഞു .

ആഡംബരത്തിലും, സുരക്ഷയിലും മികച്ചതെന്നതിനൊപ്പം  ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമുള്ള പുതിയ വിമാനത്തിന്റെ വേഗതയാണ് പ്രധാന ആകർഷണം. ഇതേ കമ്പനിയുടെ നേരത്തെയുള്ള വിമാനം ഒഴിവാക്കിയാണ് അദ്ദേഹം പുതിയത് സ്വന്തമാക്കിയിരിക്കുന്നത്. ഒറ്റപ്പറക്കലിൽ 6600 നോട്ടിക്കൽ മൈൽ വരെ താണ്ടാനാകും ഈ പുതിയ ജെറ്റിന്. 19 പേർക്ക് വരെ സഞ്ചരിക്കാം എന്നതും ഇതിന്റെ സവിശേഷത ആണ്. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ.

 ലുലു ഗ്രൂപ്പ് വാങ്ങിയ പുതിയ വിമാനത്തിന് ഏകദേശം 500 കോടി രൂപയോളമാണ് വില.  ഈ ഹൈസ്പീഡ് വിമാനത്തില്‍ ന്യൂയോര്‍ക്ക്-ദുബായ്, ലണ്ടന്‍-ബീജിങ്, ലോസ്ഏഞ്ചല്‍സ്- ഷാങ്ഹായ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ നോണ്‍ സ്‌റ്റോപ്പായി യാത്രനടത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍ തലമുറ വിമാനത്തേക്കാള്‍ 12% മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്.  51000 അടി ഉയരത്തിൽ ഇതിനു  പറക്കാൻ സാധിക്കും.  ഉപയോക്താക്കള്‍ക്ക് ആവശ്യമനുസരിച്ച്‌ ഇതിലെ സീറ്റുകള്‍ ക്രമീകരിക്കാം. ഒരേ സമയം ആറുപേര്‍ക്ക് വരെ കിടന്ന് ഉറങ്ങാനും ഇതില്‍ സൗകര്യമുണ്ട്.

  അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ.  പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ് ഉപയോഗിക്കുന്നത്.  2023 ഡിസംബറിലാണ് വിമാനം പുറത്തിറക്കിയത്.  നേരത്തെ ഉപയോഗിച്ചിരുന്ന എട്ട് വർഷം പഴക്കമുള്ള എ6-വൈ.എം.എ ഗൾഫ്‍സ്ട്രീം ജി-550 വിമാനം യൂസഫലി വിൽക്കാൻ തീരുമാനിച്ചു.  2016ലാണ് 350 കോടിയിലധികം രൂപ ചെലവഴിച്ച് എം.എ യൂസഫലി ഗൾഫ്‍സ്ട്രീം ജി-550 വിമാനം സ്വന്തമാക്കിയത്. ലെഗസി 650 വിമാനമായിരുന്നു അതിന് മുമ്പ് ഉപയോഗിച്ചിരുന്നത്.  96.1 അടി നീളവും 25.3 അടി ഉയരവുമാണ് വിമാനത്തിന്റെ വലിപ്പം. 94.2 അടിയാണ് ചിറകുവിരിവ്. 500 കോടി രൂപ വരെയാണ് വിമാനത്തിന് വില. ഇതുവരെ കമ്പനിയുടെ 100 ൽ അധികം വിമാനങ്ങൾ വിറ്റു.

Discover the details of Yousafali’s latest acquisition, the Gulfstream G600 private jet. This luxurious, high-speed aircraft boasts advanced technology, safety features, and the ability to fly up to 6600 nautical miles non-stop.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version