വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയെ കൂടുതൽ മോടി പിടിപ്പിക്കുന്നു. ഇതിനായി 2.82 കോടി രൂപയുടെ കർമ്മ പദ്ധതി ആണ് നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ടൂറിസം വകുപ്പ് വികസിപ്പിക്കും. ഫോര്‍ട്ട് കൊച്ചി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി സുരക്ഷിത നടപ്പാതകളും രാജ്യാന്തര നിലവാരമുള്ള സൈനേജുകളും അടക്കമുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങൾ തയ്യാറാക്കല്‍, ലാന്‍ഡ്സ്കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടേയും തെരുവിലെ കലാശില്പങ്ങളുടേയും നവീകരണം എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്.
ഈയാഴ്ച ചേര്‍ന്ന വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കര്‍മ പദ്ധതിക്ക് 2,82,08,000 രൂപയുടെ അനുമതി നല്‍കിയത്. ഫോർട്ട് കൊച്ചി തേടിയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഫോർട്ട് കൊച്ചി.
ഫോര്‍ട്ട് കൊച്ചിയിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കര്‍മപദ്ധതി തയ്യാറാക്കിയത്. അംഗീകൃത ഏജന്‍സികള്‍ മുഖേന 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.
ഫോര്‍ട്ട് കൊച്ചിയില്‍ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയാണു കര്‍മപദ്ധതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ചരിത്ര പ്രധാനമായ പൈതൃക നിര്‍മിതികള്‍ സംരക്ഷിക്കുന്നതിനൊപ്പം അവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ നൽകാൻ നവീകരണ പ്രവൃത്തികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discover the new Rs 2.82 crore project aimed at enhancing Fort Kochi’s tourism infrastructure with safe walkways, international signage, and more, to provide world-class facilities for visitors.