എൻവിഡിയയുടെ സഹകരണത്തോടെ മെയ്ക് ഇൻ ഇന്ത്യ’ യിൽ പുറത്തിറക്കിയ ആദ്യ ഹൈടെക് AI കംപ്യുട്ടർ നിർമാണത്തിൽ പങ്കാളികളായി കേരളത്തിൽ  നിന്നുള്ള  ജെനസിസ് ലാബ്സ് സ്റ്റാർട്ടപ്പ് . Nvidia  യുടെ സെർട്ടിഫിക്കേഷൻ നേടുന്ന ആദ്യ മലയാളി സ്റ്റാർട്ടപ്പുമാണ് ജെനസിസ് ലാബ്സ് .

ആർടിഎക്സ് എഐ സാങ്കേതികവിദ്യ അധിഷ്ടിതമായ  ഇന്ത്യയിൽ നിന്ന് പുറത്തിറക്കിയ ആദ്യ ഹൈടെക് ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷൻ നിർമാണത്തിലാണ് കൊച്ചിയിൽ നിന്നുള്ള ഹൈടെക് കമ്പ്യൂട്ടർ നിർമാതാക്കളായ  ജെനസിസ് ലാബ്.

ഇന്ത്യയിൽ നിന്നുള്ള ഗെയിമേർസ്, കൺടെന്റ് ക്രിയേറ്റേർസ്, സോഫ്റ്റ് വെയർ  ഡവലപ്പേർസ് എന്നിവർക്ക് മുന്നിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന പരിപാടിയായ എൻവിഡിയ പവേർസ് വേൾഡ്’സ് എഐ  ‘Nvidia Powers the World’s AI യിലാണ് ജെനസിസ് ലാബ്സ് തങ്ങളുടെ നേട്ടം അവതരിപ്പിച്ചത്.

 ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തി 3 ഡി റെൻഡറിംഗ്, വീഡിയോ എഡിറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കൺടെൻ്റ് ക്രിയേഷൻ എന്നിവ സുഗമമാക്കി പ്രവർത്തന ചെലവ് കുറച്ച് ഇന്ത്യൻ കമ്പ്യൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ്  Nvidia ലക്ഷ്യമിടുന്നത്. ഗ്രാഫിക് പ്രോസസ്സർ, കമ്പ്യൂട്ടർ ചിപ്പസെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്ന   കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് എൻവിഡിയ കോർപ്പറേഷൻ. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (ജിപിയു), ഡാറ്റാ സയൻസ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയ്ക്കായി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐ), മൊബൈൽ കമ്പ്യൂട്ടിംഗ്, ഓട്ടോമോട്ടീവ് വിപണി എന്നിവയ്ക്കായി സിസ്റ്റം ഓൺ എ ചിപ്പ് യൂണിറ്റുകൾ (എസ്ഒസി) എന്നിവ Nvidia രൂപകൽപ്പന ചെയ്ത് വിതരണം ചെയ്യുന്നുണ്ട്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനെസിസ് ലാബ്സ് ഹൈടെക് കമ്പ്യൂട്ടേർസ് ഉയർന്ന പ്രവർത്തന ശേഷിയുള്ള കമ്പ്യൂട്ടറുകൾ ഉപഭോക്താവിന് ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്ന സ്റ്റാർട്ടപ്പാണ്. ആവശ്യക്കാരൻ്റെ താൽപര്യങ്ങൾ മനസ്സിലാക്കി രൂപകൽപന ചെയ്യുന്നുവെന്നതും കമ്പ്യൂട്ടർ നിർമാണ രംഗത്ത് ജെനസിസിനെ വ്യത്യസ്ഥമാക്കുന്നു. “എൻവിഡിയയുമായി തുടർന്നും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റി ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിന് ജെനെസിസ് ലാബ്സ് പ്രതിജ്ഞാബദ്ധരാണ് എന്ന്  ജെനസിസ് ലാബ്സ് സ്ഥാപകരായ അർഷദ് അലി, ഉല്ലാസ് മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.

Discover how Genesis Labs, a Kochi-based startup, has partnered with Nvidia to launch India’s first high-tech AI computer under ‘Make in India,’ revolutionizing AI and content creation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version