കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (Bevco) സംസ്ഥാനത്തെ ഏറ്റവും വലിയ ‘സൂപ്പർ പ്രീമിയം’ ഔട്ട്‌ലെറ്റ് വൈറ്റില മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു. ‘ഹൈ സ്പിരിറ്റ്- എ ബെവ്കോ ബൊട്ടീക്’ എന്നാണ് ഔട്ട്ലെറ്റിന് പേരിട്ടിരിക്കുന്നത്.  ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന 4,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഔട്ട്‌ലെറ്റിൽ എല്ലാ പ്രീമിയം ബ്രാൻഡുകളും ലഭ്യമാണ്.

Bevco premium outlet Vyttila Metro station

ട്രാൻസിറ്റ് ഹബ്ബായ വൈറ്റില മെട്രോ സ്റ്റേഷനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബെവ്കോ ഔട്ട്ലെറ്റ് തുറന്നതിൽ സന്തോഷമുണ്ടെന്ന് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. മെട്രോ സ്റ്റേഷനുകളെ ട്രാൻസിറ്റ് പോയിന്റ് എന്നതിനപ്പുറം മികച്ച വാണിജ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്‍ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും കരാറിലെത്തിയത്. പിന്നാലെ എക്സൈസ് വകുപ്പ് അനുമതി നൽകി. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റ് കൂടിയാണ് വൈറ്റില മെട്രോ സ്റ്റേഷനിലേത്. ഒരു ഉപഭോക്താവിന് മൂന്ന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, രണ്ട് ലിറ്റർ വിദേശ നിർമ്മിത വിദേശ മദ്യം, 3.5 ലിറ്റർ ബിയർ എന്നിങ്ങനെ വാങ്ങാനാകും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം. അതേസമയം, സീൽ പൊട്ടിക്കാത്ത മദ്യകുപ്പിയുമായേ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂവെന്ന് മെട്രോ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Kerala’s largest Bevco super premium outlet, ‘High Spirits’, is now open at Vyttila Metro Station. Spread over 4,600 sq ft, it offers international brands and premium shopping for commuters and locals.

Share.

Comments are closed.

Exit mobile version