താരങ്ങളെപ്പോലെ തന്നെ താരകുടുംബവും എന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തിൽ ആരാധകർക്ക് പ്രിയപ്പെട്ട കുടുംബമാണ് നടൻ ഷാരൂഖ് ഖാന്റെ കുടുംബം.   2023 ലെ “ദി ആർച്ചീസ്” എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ  വെറും 24 വയസ്സുള്ളപ്പോൾ തന്നെ  സിനിമാ മേഖലയിലും അതിനപ്പുറവും തന്റെതായ ഒരിടം സൃഷ്ടിച്ച ആളാണ്.

സുഹാന ഖാൻ ചെറുപ്പത്തിൽ തന്നെ 13 കോടി രൂപയുടെ ആസ്തി നേടിയിട്ടുള്ള ആളാണ്.  സിനിമാ പ്രോജക്റ്റുകൾ, മെയ്ബെലിൻ, ലക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾ,  റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ് സുഹാനയുടെ ആസ്തിയിൽ ഏറിയ പങ്കും. അച്ഛൻ ഷാരുഖ് ഖാൻ ആകട്ടെ, 6,300 കോടി രൂപയുടെ ആസ്തിയുമായി  ഇന്ത്യയിലെ അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ആളാണ്.

പിതാവിൻ്റെ പാത പിന്തുടർന്ന് ആണ് സുഹാന ഖാൻ റിയൽ എസ്റ്റേറ്റിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.  12.91 കോടി രൂപയും സ്റ്റാമ്പ് ഡ്യൂട്ടിയും നൽകി സുഹാന അലിബാഗിലെ താൽ ഗ്രാമത്തിൽ ഒരു ഫാംഹൗസ് വാങ്ങിയിരുന്നു.  2,218 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് വീടുകളുള്ള, 1.5 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് ഈ  പ്രോപ്പർട്ടി. 2024 ഫെബ്രുവരിയിൽ താൽ വില്ലേജിൽ തന്നെ 9.5 കോടി രൂപ വിലമതിക്കുന്ന മറ്റൊരു ഫാം ഹൗസും സുഹാന സ്വന്തമാക്കിയിട്ടുണ്ട്.

ആഡംബര സമ്മാനങ്ങളോടുള്ള ഷാരൂഖ് ഖാൻ്റെ താൽപര്യം മക്കളിലും പ്രകടമാണ്.  സുഹാന ഖാന് തൻ്റെ സ്‌നേഹത്തിൻ്റെയും പിന്തുണയുടെയും തെളിവായി 70 ലക്ഷം രൂപ വിലയുള്ള ഓഡി A6 പിതാവ് സമ്മാനമായി നൽകിയിട്ടുണ്ട്.

 ഫാഷൻ തിരഞ്ഞെടുപ്പുകൾക്കും അച്ഛനെ പോലെ മുന്നിൽ നിൽക്കുന്ന ആളാണ് സുഹാന. പുതുവത്സരാഘോഷത്തിനിടെ കറുത്ത ബാൽമെയിൻ മിനി വസ്ത്രത്തിൽ സുഹാനയെ കണ്ടപ്പോൾ ആരാധകരിൽ അതിശയം ഉണർന്നിരുന്നു.  സ്വർണ്ണ എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച ഈ  വസ്ത്രത്തിന് 2,70,000 രൂപയായിരുന്നു വില.

അച്ഛനെ പോലെ മാത്രമല്ല  അമ്മ ഗൗരി ഖാൻ്റെ ആഡംബര ഹാൻഡ് ബാഗുകളോടുള്ള ഇഷ്ടവും അതേപടി സുഹാന ഖാന് ലഭിച്ചിട്ടുണ്ട്.  ന്യൂയോർക്കിലെ ടിഷ് സ്‌കൂൾ ഓഫ് ആർട്‌സിൽ പഠിക്കുമ്പോൾ, 1.23 ലക്ഷം രൂപ വിലമതിക്കുന്ന  പച്ച നിറത്തിലുള്ള പ്രാഡ ബ്രഷ് ചെയ്ത തുകൽ മിനി ബാഗുമായി ഒരിക്കൽ സുഹാനയെ വാർത്തകളിൽ കണ്ടിരുന്നു.  സുഹാനയുടെ ആഡംബര വസ്തുക്കളോടുള്ള താല്പര്യം വിളിച്ചോതുന്നതായിരുന്നു ഈ ബാഗ്.

തിരഞ്ഞെടുക്കലുകളിൽ അത്രയേറെ ശ്രദ്ധ പുലർത്തുന്ന സുഹാന ഖാൻ, ലക്ഷ്വറി ജീവിത ശൈലി പിന്തുടരുന്ന താരപുത്രി തന്നെ ആണെന്നതിൽ ഒരു സംശയവും ഇല്ല.

Explore Suhana Khan’s rapid rise in Bollywood and beyond, her financial achievements, investments, and lavish lifestyle. Discover how she continues to shine in the entertainment industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version