സെലിബ്രിറ്റികൾ പ്രത്യേകിച്ച് സിനിമാ താരങ്ങൾ ഏറ്റവും അധികം സ്വന്തമാക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ലാന്‍ഡ് റോവറിന്റെ എസ്.യു.വി. മോഡലായ ഡിഫന്‍ഡര്‍. ഒരു മലയാളി താര കുടുംബം കൂടി ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. നടി ചിപ്പിയും ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്തും ആണ് ഇപ്പോൾ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍ 110-യുടെ എച്ച്.എസ്.ഇ. വേരിയന്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റ് മോട്ടോഴ്സില്‍ നിന്നാണ് രഞ്ജിത്ത്-ചിപ്പി ദമ്പതിമാർ അവരുടെ പുതിയ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ടാസ്മാന് ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ് ഈ താരദമ്പതികൾ തിരഞ്ഞെടുത്തത്. 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്ജിന് ഓപ്ഷനുകളിൽ ആണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ ഉള്ളത്. ഇതിൽ ഏത് എന്ജിന് ഓപ്ഷനാണ് ചിപ്പിയും രഞ്ജിത്തും തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ഏകദേശം 2.85 കോടി രൂപയാണ് ഇതിന്റെ വില.
ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് ആഗോള വിപണിയില്‍ ഈ മോഡൽ എത്തിയത്. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ഡിഫന്‍ഡര്‍ 90, 110 എന്നീ വകഭേദങ്ങളില്‍ ഈ മോഡല്‍ എത്തുന്നുണ്ട്.
5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമുള്ള ഈ വാഹനം ഐതിഹാസിക മോഡലിലെ ബോക്സി രൂപം നിലനിര്ത്തിയിട്ടുള്ളവയാണ്. പത്ത് ഇഞ്ച് പിവി പ്രോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതിനുണ്ട്. 3.0 ലിറ്റര്‍ ഡീസല്‍ എന്ജിന് വാഹനത്തിൽ 296 ബി.എച്ച്.പി. പവറും പെട്രോള്‍ എന്ജിന് 394 ബി.എച്ച്.പി.പവറും 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് 292 ബി.എച്ച്.പി. പവറും 5.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് 518 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്.
Discover why the Land Rover Defender is a favorite among celebrities, including Malayali star couple Chippy and Ranjith. Learn about their Defender 110 HSE and its features.