രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കൂപ്പെ എസ് യു വി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു.  ഓഗസ്റ്റ് ഏഴിന് കര്‍വ് ഇവി ലോഞ്ച് ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇലക്ട്രിക് മോഡലാണ് എത്തുന്നതെങ്കിലും വൈകാതെ തന്നെ ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പും പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ അറിയിച്ചിരിക്കുന്നത്. ഐസ് എന്‍ജിന്‍, ഇലക്ട്രിക് മോഡലുകളുടെ കണ്‍സെപ്റ്റ് ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ് യു വി ആയിരിക്കും കർവ്.

ടാറ്റ കർവിന് നെക്‌സോണിന്റെ സമാനമായ ഡിസൈൻ ആണുള്ളത്. ഇതിന് ടാറ്റയുടെ സിഗ്നേച്ചർ എന്ന് പറയാൻ സാധിക്കുന്നത് സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, വശങ്ങളിൽ ധാരാളം ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ്, സ്പ്ലിറ്റ് ടെയിൽ-ലാമ്പ് സജ്ജീകരണം എന്നിവ ആണ്. വ്യത്യസ്ത രൂപത്തിലുള്ള ബമ്പറുകളും എൽഇഡി ലൈറ്റ് സിഗ്നേച്ചറുകളും ഉപയോഗിച്ച് EV, ICE മോഡലുകൾ അടയാളപ്പെടുത്താൻ സാധ്യതയുണ്ട്.  നെക്‌സോണിനേക്കാൾ 313mm നീളവും 62mm നീളമുള്ള വീൽബേസും ആയിരിക്കും കർവിന് ഉണ്ടാകുക.

ഹാരിയർ, സഫാരി എന്നിവയിൽ ഉള്ളത് പോലെ നാല് സ്‌പോക്ക് ഇല്യൂമിനേറ്റഡ് സ്റ്റിയറിംഗ് വീൽ കർവിന് ഉണ്ടാകും. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും ഡിജിറ്റൽ ഡയലുകൾക്കുമായി 10.25 ഇഞ്ച് സ്‌ക്രീനും ഉണ്ടാകും.  സാധാരണ നെക്‌സോണിനേക്കാൾ Nexon EV യിൽ ഉള്ളതുപോലെ ചില സവിശേഷമായ സ്വിച്ച് ഗിയറുകളും അധിക സവിശേഷതകളും ഈ വാഹനത്തിനുണ്ട്. ഒരു വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ, വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

 ഓട്ടോമാറ്റിക് മാനുവൽ ഗിയർബോക്‌സുകളുമായി ഇണക്കി ചേർത്ത  1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ  ആണ് ഈ വാഹനത്തിനുള്ളത്. 125 എച്ച്‌പി എന്നീ സവിശേഷതയും ഉണ്ട്. അതേസമയം, ഡീസൽ പതിപ്പുകൾ നെക്‌സോണിൻ്റെ 1.5 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റ് ഉപയോഗിക്കും. ഇലക്ട്രിക് പതിപ്പിൽ ടാറ്റയുടെ Gen 2 acti.ev ആർക്കിടെക്ചർ ഉപയോഗിക്കും, സാങ്കേതിക വിശദാംശങ്ങൾ വിരളമാണെങ്കിലും, ഇത് 450-500 കിലോമീറ്റർ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ Curvv EV യ്ക്ക് വില വരുന്നത് ഏകദേശം 20 ലക്ഷം രൂപ മുതൽ ആയിരിക്കും. ഇതിന്റെ വില നെക്‌സോൺ ഇവിക്ക് മുകളിലും വരാനിരിക്കുന്ന ഹാരിയർ ഇവിക്ക് താഴെയും ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ICE പതിപ്പിന്റെ വില ഏകദേശം 10 ലക്ഷം-11 ലക്ഷം രൂപയായിരിക്കും.

കൂപ്പെ ഡിസൈനിലാണ് കര്‍വ് ഒരുങ്ങിയിരിക്കുന്നതെങ്കിലും ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ മോഡല്‍ ഇന്ത്യയിലെ മിഡ് സൈസ് എസ്.യു.വി. വാഹനങ്ങളുമായായിരിക്കും മത്സരിക്കുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്നീ വാഹനങ്ങളുമായായിരിക്കും കര്‍വ് മത്സരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളില്‍ എം.ജി. ഇസഡ്.എസ്. ഇ.വിയുമായായിരിക്കും കര്‍വ് മത്സരിക്കുകയെന്നാണ് വിലയിരുത്തലുകള്‍ .

കര്‍വ് ഇ.വിയുടെ പര്‍വ്വത മേഖലയിലെ പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത് ലേ, ലഡാക് സ്ഥലങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലായിരുന്നു കര്‍വ് ഓടിച്ചത്. മൈനസ് 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരുന്നു താപനില. കൊടുംതണുപ്പിലും കഠിനമായ പ്രതലങ്ങള്‍ മറികടക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ മേഖലയിലെ പരീക്ഷണം. വിവിധ മോഡുകളും പാഡില്‍ ഷിഫ്റ്റ് സംവിധാനവും ഈ വാഹനത്തിൽ ഉണ്ട്.

Discover the new Tata Curvv with its 125 hp turbo-petrol and Nexon’s diesel engine options, EV range of 450-500 km, stylish design, advanced features, and competitive pricing.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version