കേരളത്തിലെ ബിഗ് ബ്രാൻഡുകളിൽ ഒന്നായ മലബാർ ഗ്രൂപ്പ് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ജുവല്ലറി ബിസിനസിൽ പേരുകേട്ട മലബാർ ഗ്രൂപ്പ് ഫാമിലി എൻ്റർടൈൻമെൻ്റ് സെൻ്റർ (എഫ്ഇസി) സ്ഥാപിക്കാൻ പോകുകയാണ്.  പ്ലേയാസ എന്ന ഈ ബ്രാൻഡ് കൊച്ചിയിൽ 23,000 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്‌ലെറ്റ് ആണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. 2024 അവസാനത്തോടെ പൂർത്തിയാകുമെന്ന് കമ്പനി ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.

കൊച്ചിയിലെ എംജി റോഡിൽ പീവീസ് പ്രോജക്ട്‌സിൻ്റെ ഉടമസ്ഥതയിലുള്ള സെൻ്റർ സ്‌ക്വയർ മാളിലാണ് 20 കോടി രൂപയുടെ ഈ പദ്ധതി. റോളർ കോസ്റ്റർ, എൻഡി തിയേറ്റർ, കറങ്ങുന്ന തരം കറൗസൽ റൈഡുകൾ, വിശാലമായ സോഫ്റ്റ് പ്ലേ ഏരിയ, ബൗളിംഗ് ഏരിയ, 100-ലധികം വീഡിയോ ഗെയിമുകൾ എന്നിവയുൾപ്പെടെ 10-ലധികം അമ്യൂസ്‌മെൻ്റ് റൈഡുകൾ മലബാർ ഗ്രൂപ്പ് സംഘടിപ്പിക്കും.

നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥിതി ചെയ്യുന്ന രണ്ട് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുന്നുണ്ട്. ഈ വർഷം കേരളത്തിൽ രണ്ട് ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാനും അടുത്ത വർഷം ആദ്യത്തോടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിപുലീകരിക്കാനും ആണ് പ്ലേയാസ പദ്ധതിയിടുന്നത്.

“ഞങ്ങൾ ബെംഗളൂരുവിലും ചെന്നൈയിലുമായി രണ്ട് മാളുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ പ്രധാന ഷോപ്പിംഗ് മാളുകളിൽ 10,000 ചതുരശ്ര അടി മുതൽ 25,000 ചതുരശ്ര അടി വരെയുള്ള സ്ഥലങ്ങൾ നോക്കുകയാണ്” എന്നാണ് ഇതേക്കുറിച്ച് പ്ലേയാസ എൻ്റർടൈൻമെൻ്റ്‌സ് ഡയറക്ടർ നിയാസ് അഹമ്മദ് പറഞ്ഞത്.

കേരളം ആസ്ഥാനമായുള്ള  ഇന്ത്യയിലുടനീളവും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ ശാഖകളുള്ള മലബാർ ഗ്രൂപ്പ്, ആഭരണങ്ങളുടെ ചില്ലറ വിൽപ്പനയിലും നിർമ്മാണത്തിലും മൊത്തവ്യാപാരത്തിലും പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ആഡംബര ബ്രാൻഡഡ് വാച്ചുകളുടെ ചില്ലറ വിൽപ്പനയും വിതരണവും, റിയൽ എസ്റ്റേറ്റ്,  ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, കൺസ്ട്രക്ഷൻ ബിസിനസ് എന്നിവയുള്ള ഈ  കമ്പനിയുടെ വാർഷിക വിറ്റുവരവ് 3.5 ബില്യൺ ഡോളറാണ്.

Malabar Group is set to launch Playaza, a 23,000 sq ft Family Entertainment Center in Kochi’s Center Square Mall. Featuring amusement rides, ND theatre, and more, this Rs 20 crore project aims to open by end of 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version