കോടികൾ മുടക്കി ഒരു സൈബര്‍സുരക്ഷാ സ്റ്റാര്‍ട്ടപ്പിനെ വാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന വിസ് (Wiz) എന്ന സ്റ്റാര്‍ട്ടപ്പിനെയാണ് ഏറ്റവും 2300 കോടി ഡോളറിന് (1,92,154 കോടി രൂപ) ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഈ വര്‍ഷം ആദ്യം വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും വിസും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള കരാറിന് അന്തമി രൂപം ആയിട്ടില്ല. ചിലപ്പോള്‍ ഏറ്റെടുക്കല്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ഇരു കമ്പനികളും ഔദ്യോഗികമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇതിനു മുൻപ് 2012 ല്‍ മോട്ടോറോളയെ ഗൂഗിള്‍ ഏറ്റെടുത്തതാണ് കമ്പനി നടത്തിയ ഏറ്റവും വലിയ ഇടപാട്. 1250 കോടി ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍. പിന്നീട് 2014 ലില്‍ വന്‍ നഷ്ടത്തില്‍ 691 കോടി ഡോളറിന് മോട്ടോറോളയെ ഗൂഗിള്‍ വില്‍ക്കുകയും ചെയ്തു.  ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ വിസിനെ ഏറ്റെടുക്കുന്നത്. എഐ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ക്ലൗഡ് സ്റ്റോറേജുകള്‍ ആവശ്യമാണ്. അസാഫ് റാപ്പപോര്‍ട്ട്, അമി ലുട്ട്വാക്ക്, യിനോണ്‍ കോസ്റ്റിക്ക, റോയ് റെസ്നിക് എന്നിവര്‍ ചേര്‍ന്ന് 2020 മാര്‍ച്ചില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് വിസ്. കോവിഡ് കാലത്ത് ആണ് ഈ കമ്പനിയ്ക്ക് വലിയ വളര്‍ച്ച ഉണ്ടായത്. 

Alphabet is in advanced negotiations to acquire cybersecurity startup Wiz for approximately $23 billion, marking its largest acquisition to date. The deal would enhance Alphabet’s cloud-based cybersecurity capabilities amid regulatory scrutiny.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version