ആയിരം കോടി  മൂലധനമുള്ള കമ്പനികളുടെ ഉടമസ്ഥരായ നിരവധി ഇന്ത്യക്കാരുണ്ട്. ചെറിയ സംരംഭങ്ങൾ ആയി തുടങ്ങി ബിസിനസിൽ വലിയ ബ്രാൻഡുകൾ ആയി മാറിയവരാണ് ഇവരിൽ പലരും. അക്കൂട്ടത്തിൽ ഒരാളാണ് ദീപീന്ദർ ഗോയൽ. പേര് കേട്ടാൽ മനസ്സിലായില്ലെങ്കിലും നമ്പർവൺ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോയുടെ സഹസ്ഥാപകൻ എന്ന് കേട്ടാൽ ചിലപ്പോൾ മനസ്സിലാകും. 41കാരനായ ദീപീന്ദർ ബില്യൺ കോടി ക്ലബ്ബിലേക്ക് ഇടം നേടിയിരിക്കുന്നത് അദ്ദേഹത്തിന്റെ കമ്പനിയുടെ മൂലധനം രണ്ട് ട്രില്യൺ ഡോളറിലേക്ക്  എത്തിയതോടെയാണ്.

ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഈ കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി വരെയുള്ള ദീപീന്ദറിന്റെ ആസ്തി 1.4 ബില്ല്യൺ ഡോളർ ആണ്. അതായത് 11700 കോടി രൂപ. ഈ വർഷം മാത്രം അദ്ദേഹത്തിൻ്റെ സമ്പത്ത് ഏകദേശം 33 ദശലക്ഷം ഡോളർ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ.  സൊമാറ്റോയിൽ 36.95 കോടി ഓഹരികൾ അല്ലെങ്കിൽ 4.24 ശതമാനം ഓഹരികൾ ആണ് ദീപീന്ദറിന് സ്വന്തമായുള്ളത്. തിങ്കളാഴ്ച (ജൂലൈ 15) സൊമാറ്റോയുടെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) എക്കാലത്തെയും ഉയർന്ന നിരക്കായ 232 രൂപയിലെത്തിയിരുന്നു.  ഓഹരി വില 229.25 രൂപയിലാണ് ക്ലോസ് ചെയ്തത്.

2008ലാണ് ദീപീന്ദർ ഗോയൽ സൊമാറ്റോ ആരംഭിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഓൺലൈൻ ഫുഡ് ഡെലിവറി എന്ന ആശയം ഗോയലിന്റെ മനസിൽ ഉദിക്കുന്നത്. അന്ന് ഓർഡർ ചെയ്ത ഒരു പിസ കയ്യിൽ കിട്ടിയപ്പോൾ തോന്നിയ നിരാശയായിരുന്നു ഇതിന് പിന്നിൽ. ബിരുദം നേടി ബെയ്ൻ ആന്റ് കമ്പനിയിൽ ചേർന്നതിനുശേഷവും അദ്ദേഹം തന്റെ ആശയം മുറുകെപിടിച്ചു.

അന്ന് കമ്പനിയിലെ തന്റെ സഹപ്രവർത്തകർ കാന്റീനിലെ ഭക്ഷണത്തെക്കുറിച്ചും പുറത്ത് പോയി കഴിക്കുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കുന്നത് അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. ഇതിന് പരിഹാരമെന്നോളം ഗോയാലും സഹപ്രവർത്തകനായ പങ്കജ് ചദ്ദയും കൂടി അടുത്തുള്ള കഫേകളുടെയും റെസ്റ്റോറന്റുകളുടെയും മെനുകൾ കമ്പനി ഇൻട്രാനെറ്റിലേക്ക് ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ഇത് വിജയകരമായതോടെ ഗോയൽ ഫുഡിബേ.കോം എന്ന പേരിൽ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടു. ഈ സംരംഭമാണ് 2010 ൽ സൊമാറ്റോ എന്ന് പുനർനാമകരണം ചെയ്തത്.

2018-19-ൽ ഇത് ഒരു യൂണികോൺ (1 ബില്യൺ ഡോളർ) കമ്പനി ആയി മാറി.  അതേ വർഷം തന്നെ പങ്കജ് ഛദ്ദയും കമ്പനിയിൽ നിന്ന് പിന്മാറുകയുണ്ടായി.  35 തവണ ഓവർ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട സൊമാറ്റോ 2021-ൽ ഒരു ഐപിഒ ആരംഭിച്ചു.  ഫോർബ്സ് പ്രകാരം 12 ബില്യൺ യുഎസ് ഡോളറിൻ്റെ മൂല്യത്തിലാണ് സൊമാറ്റോ ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുന്നത്.  2022-ൽ, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് സൊമാറ്റോ സ്വന്തമാക്കിയിരുന്നു.

Explore Deepinder Goyal’s inspiring path from launching Zomato to becoming a billionaire, reshaping the online food delivery landscape globally.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version