എം എ യൂസഫലി ആന്ധ്രയെ മറന്നതാണോ? രാജ്യത്തെ ഏറ്റവും വലിയ മാൾ ഉയരാനിരിക്കെ ആന്ധ്രയിൽ സംഭവിച്ചതെന്തായിരുന്നു? ജഗൻമോഹൻ റെഡിക്കു പറ്റിയ  തെറ്റ് തിരുത്താൻ  മലയാളി വ്യവസായ പ്രമുഖനെ  തിരികെ ക്ഷണിച്ചു ചന്ദ്രബാബു നായിഡു.

ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻറെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക് പുതുജീവനേകാനാണ് ചന്ദ്രബാബു നായിഡുവിൻറെ ശ്രമം. ലുലു ഗ്രൂപ്പ് അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡുവിൻറെ ടിഡിപി സർക്കാർ.

ആന്ധ്രയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് 2019ൽ ലുലു ഗ്രൂപ്പ് പിൻവാങ്ങുകയായിരുന്നു. 2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികൾക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്. രാജ്യാന്തര കൺവെൻഷൻ സെൻറർ, ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയായിരുന്നു പദ്ധതിയിൽ. ഇതിനായി വിശാഖപട്ടണത്തെ ശ്രദ്ധേയമായ ആർകെ ബീച്ചിന് സമീപം 14 ഏക്കറോളം ഭൂമിയും അനുവദിക്കാൻ ടിഡിപി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, 2019ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗൻ, ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെ പദ്ധതിയിൽ നിന്നും ലുലു ഗ്രൂപ്പ് പിന്മാറി തെലങ്കാനയിൽ നിക്ഷേപവും നടത്തി. തെലങ്കാനയിലെ ഹൈദരാബാദിൽ 300 കോടി നിക്ഷേപത്തോടെ ഷോപ്പിംഗ് മാൾ തുറന്നു. പുറമേ 3,000 കോടിയിൽപ്പരം രൂപയുടെ അധിക നിക്ഷേപ പദ്ധതികളും തെലങ്കാനയിൽ ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.  ഇതോടെയാണ് തന്റെ കാലത്തെ പദ്ധതി പുതുജീവിപ്പിക്കാൻ ഇപ്പോൾ ചന്ദ്രബാബു നായിഡു ഒരുങ്ങുന്നത്.

കഴിഞ്ഞമാസമാണ് അഹമ്മദാബാദ് ചാന്ദ്ഖേഡാ പ്രദേശത്തെ എസ്.പി റിങ്ങ് റോഡിലെ സ്ഥലം, 519 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്ക് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇവിടെ ഏകേദശം 4,000 കോടി രൂപ നിക്ഷേപവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിർമിക്കാനുള്ള ശ്രമത്തിലാണ് ലുലു ഗ്രൂപ്പ്. വിവിധ സംസ്ഥാനങ്ങളിൽ ലുലു ഗ്രൂപ്പ് സജീവമായി നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ, ആന്ധ്രയ്ക്കും അതിൻറെ പ്രയോജനം ലഭിക്കാനായാണ് ലുലു ഗ്രൂപ്പുമായി വീണ്ടും ചർച്ചകൾക്ക് ചന്ദ്രബാബു നായിഡു ഒരുങ്ങുന്നത്.

Chandrababu Naidu aims to revive the Lulu Group’s investment project in Visakhapatnam, which was stalled by Jagan Mohan Reddy’s government. Discover the latest developments and future plans for Andhra Pradesh.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version