ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മരം എന്ന് വിളിപ്പേരുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലമായി വിരമിച്ചിട്ടെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് സജീവമായിരുന്നു രാഹുൽ. ഈ സ്ഥാനത്ത് നിന്നും രാഹുൽ പടിയിറങ്ങാൻ ഒരുങ്ങുകയാണ്. രാഹുലിന് പകരം ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ പോവുകയാണ്. വെറുതെ ഒരു പടിയിറക്കം അല്ല രാഹുൽ ചെയ്യുന്നത്, ടീമിന് ടി20 ലോകകപ്പും നേടിക്കൊടുത്താണ് രാഹുൽ സ്ഥാനം ഒഴിയുന്നത്. കാണുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും ആഡംബരം നിറഞ്ഞത് തന്നെ ആണ് രാഹുലിന്റെ ജീവിതം.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന രാഹുൽ ജനിച്ചത് 1973 ജനുവരി 11 ന് ഇൻഡോറിൽ ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24177 റണ്‍സ് ദ്രാവിഡിന്റെ പേരിലുണ്ട്. ടീമിന്റെ പരിശീലകനായപ്പോള്‍ വന്‍ തുക തന്നെ അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയേക്കാളും രോഹിത് ശര്‍മയേക്കാളും പ്രതിഫലം കോച്ചായ ദ്രാവിഡിനുണ്ടായിരുന്നു. പന്ത്രണ്ട് കോടിയായിരുന്നു ദ്രാവിഡിന് ബിസിസിഐ വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്.
ഐപിഎല്ലിൽ കളിക്കാരനായും മെന്ററായും പ്രവർത്തിച്ചിട്ടുള്ള രാഹുൽ 2008-നും 2013-നും ഇടയിൽ 19.32 കോടി രൂപയോളം ഇതിൽ നിന്നും നേടിയിട്ടുണ്ട്. റീബോക്ക്, പെപ്സി, കിസ്സാൻ, ഫാംലി, കാസ്ട്രോൾ, ഗില്ലറ്റ് തുടങ്ങിയ നിരവധി ഉയർന്ന ബ്രാൻഡുകളുടെ പരസ്യത്തിന്റെ മുഖം ആയിരുന്നു രാഹുൽ. റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം 3.5 കോടി രൂപ അധികമായി രാഹുൽ പരസ്യത്തിലൂടെ നേടുന്നുണ്ട്.
ദ്രാവിഡ് ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. ടീമിന്റെ ക്യാപ്റ്റനായും മികച്ച ബാറ്റ്സ്മാനും പിന്നീട് പരിശീലകനായും അദ്ദേഹം തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ദ്രാവിഡിന്റെ ആസ്തിയും ഒരല്‍പ്പം ഉയര്‍ന്നതാണ്. 320 കോടിയുടെ ആസ്തിയാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. 164 ടെസ്റ്റുകളാണ് ദ്രാവിഡ് കളിച്ചത്. നിരവധി ആഡംബര വീടുകളും അദ്ദേഹത്തിനുണ്ട്.
ഏകദേശം 4.2 കോടി രൂപ വില വരുന്ന ബെംഗളൂരുവിലെ ഇന്ദിരാ നഗറിലുള്ള തൻ്റെ ആഡംബര ഡിസൈനർ ഹൗസിലാണ് ദ്രാവിഡിൻ്റെ വ്യക്തിജീവിതം. 2010-ൽ ആണ് രാഹുൽ ഇത് സ്വന്തമാക്കിയത്. പോർഷെ 911 കരേര എസ്, മെഴ്സിഡസ് ബെൻസ് GLE എസ്യുവി, എന്നിവ ഉൾപ്പെടുന്ന ആഡംബര കാറുകളുടെ ഒരു വലിയ ശേഖരണവും രാഹുലിനുണ്ട്.
Explore Rahul Dravid’s journey from legendary Indian cricketer to influential coach, businessman, and philanthropist. Learn about his net worth, career highlights, and contributions to cricket and society.