വാട്ടർ മെട്രോ ഇനി ഈ സ്ഥലങ്ങളിലേക്കും!

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ അഭിമാന പദ്ധതികളിൽ ഒന്നായിരുന്നു കൊച്ചി വാട്ടര്‍ മെട്രോ. ഈ പദ്ധതി മാതൃകയാക്കി കൂടുതല്‍ നഗരങ്ങളില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയാതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന മാരിടൈം ആന്‍ഡ് വാട്ടര്‍വേസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി യോഗത്തിന് ശേഷമാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസാണ് കൊച്ചിയിലേത്. 2023 ഏപ്രിൽ 23 നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ കൊച്ചി നഗര ഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. വാട്ടര്‍ മെട്രോ സന്ദര്‍ശിക്കാന്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെത്തിയത് വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കി. ചെറിയ നിരക്കില്‍ എസി ബസില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതും വാട്ടര്‍ മെട്രോയെ ജനപ്രിയമാക്കി. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍- ബോല്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വ്വീസ് നടത്തുന്നത്. പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.

 കൊച്ചി വാട്ടർ മെട്രോയുടെ വിജയം മറ്റ് നഗരങ്ങളിലും ആവർത്തിക്കാൻ ആണ് ഷിപ്പിംഗ് മന്ത്രാലയം ശ്രമിക്കുന്നത്. ചൊവ്വാഴ്ച നടന്ന സ്റ്റേറ്റ് മാരിടൈം ആൻഡ് വാട്ടർവേസ് ട്രാൻസ്‌പോർട്ട് കമ്മിറ്റിയുടെ (എസ്എംഡബ്ല്യുടിസി) അവലോകന യോഗത്തിന് ശേഷമാണ് നിരീക്ഷണം.

എസ്എംഡബ്ല്യുടിസി സെക്രട്ടറി ടി.കെ.യുടെ അധ്യക്ഷതയിൽ നടന്ന വെർച്വൽ മീറ്റിംഗിൽ ഇന്ത്യയിലുടനീളമുള്ള സമുദ്ര, ജലഗതാഗതത്തിൻ്റെ സമഗ്ര വികസനം ചർച്ച ചെയ്യാൻ ഏകദേശം 30 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ക്ഷണിച്ചിരുന്നു.  

The Kochi Water Metro project, initiated by the Kerala government and launched on April 23, 2023, has sparked plans for similar services in cities like Kolkata, Mumbai, Guwahati, and Goa. Discover the impact of the Kochi Water Metro and the central government’s expansion plans.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version