കഴിഞ്ഞ കുറച്ചു കാലങ്ങളായി ആത്മീയ ഗുരുക്കന്മാരുടെ അല്ലെങ്കിൽ “ബാബമാരുടെ” അപാരമായ സമ്പത്ത് ശേഖരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അക്കൂട്ടത്തിൽ അടുത്തിടെ, യുപിയിലെ ആൾദൈവം ഭോലെ ബാബയുടെ ആസ്തി വിവരങ്ങൾ പുറത്തു വന്നത് പലരെയും അമ്പരപ്പിച്ചു. കാരണം അദ്ദേഹത്തിന് 100 കോടിയിലധികം സമ്പത്തുണ്ടെന്ന് ആയിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. സ്വത്തുവിവരങ്ങളും ആസ്തിയുമൊക്കെ ഇപ്പോൾ പഴയതുപോലെ ആർക്കും രഹസ്യമാക്കി വയ്ക്കാൻ പറ്റില്ല, പ്രത്യേകിച്ച് സന്ന്യാസിമാർക്ക്. അങ്ങിനെ ലിസ്റ്റുകൾ എടുത്താൽ സമ്പന്നരായ ആത്മീയ നേതാക്കളുടെ നിരവധി ആണ്.  

സമ്പന്നരായ ബാബമാരെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും മനസ്സിൽ വരുന്ന ഒരു പ്രമുഖ പേരാണ് ബാബാ രാംദേവ്. പതഞ്ജലിയെയും ബാബ രാംദേവിനെയും അറിയാത്ത ആളുകൾ ഉണ്ടാവില്ല. ഇന്ത്യയിലെ യോഗപരിശീലകനും സന്യാസിയുമായ ബാബാ രാദേവ് എന്നറിയപ്പെടുന്ന രാംദേവ് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആത്മീയ ഗുരു ആണ്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാംദേവ് ആയിത്തീർന്നത്.

1965 ൽ അലി സയ്ദ്‌പൂർ ഗ്രാമത്തിൽ രാം നിവാസ് യാദവിൻറെയും ഗുലാബ് ദേവിയുടേയും മകനായി ആണ് ഇദ്ദേഹത്തിന്റെ ജനനം. എട്ടാം ക്ലാസ്സിൽ സ്കൂൾ പഠനം അവസാനിപ്പിച്ച രാം കൃഷ്ണ ഖാൻപൂരിലെ ആർഷ ഗുരുകുലത്തിൽ ചേർന്ന് സംസ്കൃതവും യോഗയും പഠിച്ചു. പിന്നീട് ബൽദേവ് ആചാര്യയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിയായി. ഈ ഘട്ടത്തിലാണ് സ്വാമി രാംദേവ് എന്ന നാമം സ്വീകരിച്ചത്.

 നവഭാരത് ടൈംസ് പറയുന്നതനുസരിച്ച്,  പതഞ്ജലി യോഗ്പീഠത്തിൻ്റെയും ദിവ്യ യോഗ് മന്ദിർ ട്രസ്റ്റിൻ്റെയും കീഴിലുള്ള വിവിധ ശാഖകളുടെ തലവനായ ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1,600 കോടി രൂപ ആണ്. ഇഷ ഫൗണ്ടേഷൻ്റെ സ്ഥാപകനായ സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ ആസ്തി 18 കോടി രൂപയാണ്. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കറിന് ഏകദേശം 1000 കോടി രൂപ ആസ്തി ആണുള്ളത്. ഇവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആൾ സ്വാമി നിത്യാനന്ദ ആണ്. ആഗോളതലത്തിൽ ക്ഷേത്രങ്ങളും ഗുരുകുലങ്ങളും ആശ്രമങ്ങളും നടത്തുന്ന നിത്യാനന്ദ ധ്യാനപീഠത്തിൻ്റെ സ്ഥാപകനാണ് അദ്ദേഹം. ഏകദേശം 10,000 കോടി രൂപയോളം അദ്ദേഹത്തിൻ്റെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.

Discover the staggering wealth of India’s spiritual leaders like Bhole Baba, Baba Ramdev, Sadhguru, and others. Explore how these ‘babas’ have built substantial financial empires through their teachings, ashrams, and enterprises.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version