ക്രിക്കറ്റ് ലോകത്ത്, താരങ്ങൾക്ക് എപ്പോഴും പേരും പ്രശസ്തിയും മാത്രമല്ല, ഓരോ കളി കഴിയുമ്പോഴും അതിന് അനുസരിച്ചുള്ള പ്രതിഫലവും ഇവർക്ക് ലഭിക്കാറുണ്ട്. കളിക്കളത്തിലെ മികവിന് യോജിച്ച സമ്പത്ത് സ്വന്തമായുള്ള ക്രിക്കറ്റ് കളിക്കാരുടെ ഒരു നിരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഏറ്റവും സമ്പന്നരായ 10 ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെക്കുറിച്ച്  വിശദമായി അറിയാം.

1. സച്ചിൻ ടെണ്ടുൽക്കർ – $150 മില്യൺ ആസ്തിയുള്ള സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇതിഹാസങ്ങളിൽ ഒരാൾ ആണ്. സച്ചിൻ്റെ ആസ്തി,  അദ്ദേഹത്തിൻ്റെ  ക്രിക്കറ്റ് ജീവിതത്തിൽ നിന്നും  പരസ്യങ്ങളിൽ നിന്നും ബിസിനസ്സ് സംരഭങ്ങളിൽ നിന്നുമൊക്കെയാണ്.

2. മഹേന്ദ്ര സിംഗ് ധോണി – 110 മില്യൺ ഡോളർ ആണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നായകൻ ആയിരുന്ന ധോണിയുടെ ആസ്തി. നിരവധി ബ്രാൻഡുകളുടെ അംബാസിഡർ കൂടിയായ ധോണി, മികച്ച ക്രിക്കറ്റർ എന്നതിൽ അപ്പുറത്തേക്ക് മികച്ച ആരാധകർക്ക് സ്വന്തം മഹിയാണ്.

3. വിരാട് കോഹ്‌ലി – ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നിലവിലെ ക്യാപ്റ്റൻ കോഹ്‌ലിയുടെ ആസ്തി $93 മില്യൺ ആണ്. കോഹ്‌ലിയുടെ ബാറ്റിംഗ് ശൈലിയും നേതൃപാടവവും ക്രിക്കറ്റിൽ നിന്നും കോടികൾ വാങ്ങി കൊടുത്തത് പോലെ പ്രധാന ബ്രാൻഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം പരസ്യങ്ങളിലൂടെ  അദ്ദേഹത്തെ വളരെയധികം സമ്പത്തിലേക്ക് നയിച്ചു. മൈതാനത്ത് റെക്കോർഡുകൾ സൃഷ്ടിക്കുന്ന പോലെ താരം ഇപ്പോൾ ബിസിനസിലും സജീവമാണ്.

4. സൗരവ് ഗാംഗുലി – കിക്കറ്റ് നായകത്വത്തിനും ആകർഷകമായ വ്യക്തിത്വത്തിനും പേരുകേട്ട ഗാംഗുലിയുടെ ആസ്തി $50 മില്യൺ ആണ്.

5. വീരേന്ദർ സെവാഗ് – അവിസ്മരണീയമായ ഇന്നിംഗ്‌സ് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ മിന്നുന്ന താരമായ വീരേന്ദർ സേവാഗിന് $45 മില്യൺ ആസ്തിയാണുള്ളത്.

6. യുവരാജ് സിംഗ് –  ക്യാൻസറിനെതിരായ പോരാട്ടവും തുടർന്നുള്ള തിരിച്ചുവരവും ഒട്ടും തളരാത്ത മനോവീര്യവുമുള്ള യുവരാജിന്റെ ആസ്തി 35 മില്യൺ ഡോളർ ആണ്.

7. സുരേഷ് റെയ്‌ന – ബാറ്റിംഗും ഫീൽഡിംഗ് കഴിവുകളും ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിലെ പങ്കാളിത്തവും ഉള്ള റെയ്‌നയുടെ ആസ്തി 25 മില്യൺ ഡോളർ ആണ്.

8. രാഹുൽ ദ്രാവിഡ് –  പ്രതിരോധത്തിനും സ്ഥിരതയുള്ള ബാറ്റിംഗിനും പേരുകേട്ട, “ദി വാൾ” എന്നറിയപ്പെടുന്ന ദ്രാവിഡിന്റെ വരുമാനം $23 മില്യൺ ആണ്.

9. രോഹിത് ശർമ്മ – ക്രിക്കറ്റിലെ റെക്കോർഡ് പ്രകടനങ്ങളും ഇന്ത്യൻ ടീമിലെ നേതൃത്വവും ഐപിഎല്ലിലെ അംഗീകാര ഡീലുകളും രോഹിത് ശർമ്മയുടെ ആസ്തിയെ ഉയർത്തിയത് 22 മില്യൺ ഡോളറിലേക്കാണ്.

10. ഗൗതം ഗംഭീർ –  ഒരു ഓപ്പണർ എന്ന നിലയിൽ  ഗംഭീർ നൽകിയ സംഭാവനകളും നിർണായക ഗെയിമുകളിലെ മാച്ച് വിന്നിംഗ് പ്രകടനങ്ങളും ക്രിക്കറ്റ് കരാറുകളിലൂടെയും അംഗീകാരങ്ങളിലൂടെയും അദ്ദേഹത്തിന് നേടിക്കൊടുത്ത ആസ്തി 19 മില്യൺ ഡോളർ ആണ്.

ഈ ക്രിക്കറ്റ് കളിക്കാർ മൈതാനത്ത് ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, അതിൽ നിന്ന് ജീവിതത്തിലും സമ്പത്തിലും വിജയം കൈവരിക്കുന്നവർ ആണ്. 

Discover the top 10 richest Indian cricketers and how their on-field prowess has translated into immense wealth. From Sachin Tendulkar to Gautam Gambhir, learn about their careers, endorsements, and business ventures.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version