മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. എന്നാല്‍ ആനന്ദിന്റേയും രാധികയുടേയും മനസ് കവര്‍ന്നത് ഇവരാരുമായിരുന്നില്ല. ഷന്തേരി നായക് എന്നൊരു പ്രായമായ സ്ത്രീ വിവാഹത്തിനെത്തിയപ്പോഴാണ് ഇരുവരും കൂടുതൽ സന്തോഷിച്ചത്. ഇതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ആരാണ് ഷന്തേരി നായക്? മുംബൈയിലെ മാടുംഗയിലുള്ള മൈസൂര്‍ കഫേ ഉടമ നരേഷ് നായകിന്റെ അമ്മയാണ് ഷന്തേരി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് പ്രശസ്തമായ റെസ്റ്റോറന്റ് ആണ് മൈസൂർ കഫേ. മൈസൂർ കഫെയിൽ നിന്നും എല്ലാ ഞായറാഴ്ചയും വീട്ടിൽ ഭക്ഷണം എത്താറുണ്ടെന്ന് പറഞ്ഞാണ് രാധിക മെർച്ചൻറിന് അനന്ത് അംബാനി ഷന്തേരിയെ പരിചയപ്പെടുത്തിയത്.
പരമ്പരാഗതമായി ദോശ വിഭവങ്ങൾക്ക് പേരു കേട്ട കടയാണ് മൈസൂർ കഫെ. ഇപ്പോൾ മൈസൂർ കഫേ നടത്തുന്നത് ഷന്തേരി നായക്കിന്റെ മകൻ നരേഷ് നായേക്ക് ആണ്. ഇരുവരും അംബാനി കുടുംബത്തിലെ വിവാഹത്തിനെത്തിയിരുന്നു. ഇരുവരെയും നവദമ്പതികൾ വണങ്ങി അനുഗ്രഹം വാങ്ങിയിരുന്നു. സ്വാദിഷ്ടമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് പേരുകേട്ട സ്ഥാപനമാണിത്. നായേക് കുടുംബത്തിൻ്റെ പാരമ്പര്യത്തിൻ്റെയും രുചിവൈവിധ്യത്തിൻ്റെയും ഭാഗമാണ് ഇവിടുത്തെ രുചികരമായ ഭക്ഷണവും. ഷന്തേരി നായക്കിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് മകൻ നരേഷ് നായക്കിന് കൈമാറുകയായിരുന്നു. അംബാനി കുടുംബം ഉൾപ്പെടെ, വർഷങ്ങളായി ഇവിടെയെത്തുന്ന സ്ഥിരം സന്ദർശകർ നിരവധിയാണ്.
അംബാനി കുടുംബത്തിന് കഫേ മൈസൂരുമായുള്ളത് അമൂല്യമായ ഒരു ബന്ധമാണ്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ മുകേഷ് അംബാനി ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1975-79ൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ എൻജിനിയറിംങ് പഠന കാലത്ത് അവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും മൈസൂർ കഫേയിൽ നിന്ന് ഇഡ്ഡലിയും ദോശയും ഓർഡർ ചെയ്യുമെന്നും അംബാനി പറഞ്ഞിരുന്നു.
1936-ൽ സ്ഥാപിച്ച കഫേ മൈസൂർ അവിടുത്തെ ഏറ്റവും പഴക്കം ചെന്ന റെസ്റ്റോറൻ്റുകളിൽ ഒന്നാണ്. കർണാടകയിലെ മംഗളൂരുവിലെ അക്കർ ഗ്രാമത്തിൽ ജനിച്ച രാമ നായക് സ്ഥാപിച്ച ഈ സ്ഥാപനം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മുംബൈയിൽ ദക്ഷിണേഷ്യൻ രുചികളുടെ ജനപ്രിയ കേന്ദ്രമായി തുടരുന്നു. ഇതിൻ്റെ സ്ഥാപകനായ രാമ നായക് സ്കൂൾ പഠനം ഉപേക്ഷിച്ച് ഇഡ്ഡലിയും ദോശയും ഉണ്ടാക്കി കൊണ്ടുനടന്നു വിറ്റ് തുടക്കമിട്ടൊരു സംരംഭമാണിത്. പിന്നീട് അദ്ദേഹം റസ്റ്റോറൻ്റ് സ്ഥാപിക്കുകയായിരുന്നു.
Discover the heartwarming moment when Shanteri Nagesh Nayak of Cafe Mysore received a warm reception from Anant Ambani and Radhika Merchant at their wedding, highlighting the Ambani family’s love for her iconic Udupi cuisine.