റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ അനന്തമായ സാധ്യതകളാണ് എൻജിനീയറിംഗ് രംഗത്ത് ഇനി വരുന്ന നാളുകളിൽ ഉണ്ടാകാൻ പോകുന്നത്. ശാസ്ത്രസാങ്കേതികരംഗത്തുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും ഈ മേഖലയിലെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്താനും എൻജിനീയറിംഗ് ബിരുദധാരികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ബി.ടെക് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവരികയാണ് എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല.

അതിവേഗം മാറുന്ന സാങ്കേതിക രംഗത്ത് മികവ് പുലർത്താനും പഠന ശേഷം ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നിവയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ കൈവരിക്കാൻ സർവകലാശാല ഉദ്ദേശിക്കുന്നത്. ഈ മാറ്റങ്ങൾക്ക് മുന്നോടിയായി സർവകലാശാലയിലെ കഴിഞ്ഞ മാസം രൂപീകൃതമായ സ്റ്റാർട്ടപ്പ് സെൽ, കൊച്ചി മേക്കർ വില്ലേജിൽ മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മെൻറ്ററിങ്, സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് വിദ്യാർത്ഥികൾക്കായി ബൂട്ട്ക്യാമ്പിലോടെ സജ്ജമാക്കിയത്. വ്യവസായ-അക്കാദമിക ബന്ധം വളരെ ശക്തിയാർജ്ജിക്കുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലഷ്യവും സർവകലാശാല പങ്കുവെക്കുന്നു.

കേരളത്തിലെ വിവിധ എൻജിനീയറിംഗ് കോളേജുകളിലെ തിരഞ്ഞെടുത്ത 65 വിദ്യാർത്ഥികളാണ് മൂന്ന് ദിവസം നീണ്ടു നിന്ന സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പിൽ പങ്കെടുത്തത്. അക്കാഡമിക് രംഗത്തും സ്റ്റാർട്ട് അപ് രംഗത്തും ഉള്ള പ്രഗത്ഭർ വിദ്യാർത്ഥികൾക്കായി വിവിധ സെഷനുകൾ നയിച്ചു. എൻജിനീയറിങ് കോളേജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം കൊടുക്കുമെന്ന് ബൂട്ട്ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സ്റ്റാർട്ട്അപ്പുകൾക്ക് ധനസഹായം നേരിട്ടുനൽകുന്ന എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല യുടെ നയത്തിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥും കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനൂപ് അംബികയും ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തിയിരുന്നു.

ബൂട്ട് ക്യാമ്പിന്റെ ഒന്നാം ദിവസം സംരംഭകനും സ്റ്റാർട്ടപ്പ് കോച്ചുമായ അജയ് ബേസിൽ വര്ഗീസ്‌, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ബെർഗിൻ എസ് റസ്സൽ, ട്രാൻസെറ്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജിസ് ജോർജ് എന്നിവരാണ് ഹാൻഡ്‌സ്-ഓൺ സെഷനുകൾ നയിച്ചത്. സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്‌സുമായുള്ള നെറ്റ് വർക്കിങ് സെഷനുകളും ബൂട്ട്ക്യാമ്പിന്റെ ഭാഗമായി നടന്നു.

സാറ ബയോട്ടക്കിന്റെ സ്ഥാപകനും  സിഇഒയുമായ നജീബ് ബിൻ ഹനീഫ്, അർബൻ ട്രാഷ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ താജുദീൻ അബൂബക്കർ, സ്റ്റാർട്ടപ്പ് മെൻ്റർമാരായ ഡോ സി പ്രേം ശങ്കർ, കെ എം ധനജ്‌  എന്നിവരാണ് രണ്ടാം ദിവസത്തെ ക്ലാസുകൾ നയിച്ചത്.

വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനുതകുന്ന രീതിയിൽ പരിഷ്‌ക്കരിച്ച ബി.ടെക് പാഠ്യപദ്ധതി ഈ വർഷം മുതൽ സർവകലാശാല നടപ്പിലാക്കുമ്പോൾ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പുകൾ സംരംഭകത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒരു പുതിയ ദിശാബോധം  നൽകുമെന്നാണ് സർവകലാശാല പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സെല്ലിൽ ഇൻക്യൂബേറ്റ് ചെയ്യാൻ അവസരമൊരുക്കുമെന്ന് സർവകലാശാല സ്റ്റാർട്ടപ് സെല്ലിന്റെ വൈസ് ചെയർമാനും ബി ഒ ജി അംഗവുമായ ഡോ ജി വേണുഗോപാൽ പറഞ്ഞു.

APJ Abdul Kalam Technological University is revamping its B.Tech curriculum to integrate emerging technologies and entrepreneurial skills. Discover the recent startup bootcamp and how the university aims to prepare students for the future of engineering and technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version