സർവീസ് തുടങ്ങിയ നാൾ മുതൽ വാർത്തകളിലെ താരം ആണ് കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോ. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ ഒരു വർഷം പിന്നിടുമ്പോൾ 14 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ ആരംഭിച്ചു എന്നതും മലയാളികൾക്ക് അഭിമാനം ആയിരുന്നു.

ഇപ്പോഴിതാ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്‌യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്‌യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ ബന്ധിപ്പിച്ചാണു നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വില്ലിങ്ഡൻ ഐലൻഡ്, കുമ്പളം എന്നിവിടങ്ങളിലെ ടെർമിനലുകൾ 2 മാസത്തിനകം പ്രവർത്തന സജ്ജമാകും.

പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടാണു വാട്ടർമെട്രോ സർവീസിനു വേണ്ടി പ്രയോജനപ്പെടുത്തുന്നത്.ബോട്ടുകളുടെ എണ്ണം 15 ആയി ഉയർന്നതോടെ നിലവിലെ റൂട്ടുകളിൽ ആവശ്യമെങ്കിൽ സർവീസുകളുടെ എണ്ണം കൂട്ടാൻ വാട്ടർ മെട്രോയ്ക്കു കഴിയും. 2 പുതിയ ടെർമിനലുകൾ സജ്ജമാകുകയും 6 പുതിയ ബോട്ടുകൾ കൂടി ലഭ്യമാകുകയും ചെയ്യുന്നതോടെ വർഷാവസാനത്തോടെ കൂടുതൽ മേഖലകളിലേക്കു വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയും.

ഇതിനിടയിൽ കൊച്ചി മോഡൽ വാട്ടർ മെട്രോ മാതൃകയാക്കി കൂടുതല്‍ നഗരങ്ങളില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. 

Explore the expansion of Kochi’s Water Metro service, including the recent addition of new boats and terminals. Learn about the future plans for more routes and the potential for similar services in other Indian cities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version