നിര്‍മല സീതാരാമന്‍റെ ഏഴാം ബജറ്റില്‍ ആദായനികുതി ദായകര്‍ക്ക് നേട്ടമുണ്ടാക്കി കൊണ്ട് ആദായ നികുതിഘടന പരിഷ്‌കരിച്ചിരിക്കുകയാണ്. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000-മായി വർധിപ്പിക്കുകയും ചെയ്തു. ഫാമിലി പെന്‍ഷന്‍ ഡിഡക്ഷന്‍ 15000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. രാജ്യത്തെ നാല് കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്ന് ധനമന്ത്രി. ശമ്പളം വാങ്ങുന്നവര്‍ക്ക് പുതിയ സ്കീമിൽ ഉൾപ്പെട്ടാൽ ആദായനികുതിയില്‍ 17,500 രൂപ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. 4 കോടി ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബാധകമായ തൊഴിലുടമയുടെ എന്‍പിഎസ് വിഹിതത്തിനുള്ള നികുതിയിളവ് പരിധി വര്‍ധിപ്പിച്ചു. 10 ശതമാനത്തില്‍നിന്ന് 14 ശതമാനമാണ് വര്‍ധന. ജീവനക്കാര്‍ അടയ്ക്കുന്ന വിഹിതത്തിന് അല്ല ഈ ഇളവ്.

ആദായ നികുതി  (പുതിയ സമ്പ്രദായത്തിൽ)

  • മൂന്നുലക്ഷം വരെ–നികുതിയില്ല
  • 3–7 ലക്ഷം വരെ–5%
  • 7-10 ലക്ഷം വരെ–10 %
  • 10–12 ലക്ഷം–15 %
  • 12–15 ലക്ഷം–20 %
  • 15 ലക്ഷത്തിന് മുകളിൽ–30 %

വ്യവഹാരങ്ങളും പരാതികളും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകൾ പരിഹരിക്കും. ആറുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും എന്നും നിർമ്മല സീതാരാമൻ ബജറ്റിൽ വെളിപ്പെടുത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് ഇതു നേട്ടമാകും. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി.

Finance Minister Nirmala Sitharaman’s Union Budget 2024 introduces significant reforms in income tax, including revised tax slabs, increased deductions, and a new tax structure benefiting salaried and pensioners. Learn more about the changes and their impact.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version