ഇന്ത്യയിലെ പെറ്റ്മാർക്കറ്റ് രംഗത്തേക്ക് പ്രവേശിച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) എഫ്‌എം‌സി‌ജി അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL) അവതരിപ്പിച്ച വളർത്തുമൃഗ ഭക്ഷണ ബ്രാൻഡായ വാഗീസിലൂടെയാണ് (Waggies) കമ്പനി പെറ്റ് വിപണി പിടിക്കാനൊരുങ്ങുന്നത്.  

വളർത്തുമൃഗങ്ങൾക്കായി ഉയർന്ന നിലവാരമുള്ള പോഷകാഹാരം എത്തിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഇവ താങ്ങാവുന്ന വിലയിൽ ആഗോള നിലവാരത്തോടെയുള്ളതാകും. ഗാർഹിക ബജറ്റിന് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തിൽ സമ്പൂർണവും സന്തുലിതവുമായ പോഷകാഹാരം വാഗ്ദാനം ചെയ്യുന്നതിലാണ് ശ്രദ്ധ. ഇതിലൂടെ ആർ‌സി‌പി‌എൽ ഇന്ത്യയിലെ ദൈനംദിന വളർത്തുമൃഗ സംരക്ഷണത്തെ മാറ്റിയെടുക്കും- കമ്പനി പ്രതിനിധി പറഞ്ഞു.

Reliance Consumer Products Limited (RCPL) enters India’s growing pet care market with its new pet food brand, ‘Waggies,’ aiming to provide high-quality, affordable nutrition for pets.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version