‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നിങ്ങനെ 4 പ്രധാന മേഖലകളിൽ പ്രാധാന്യം നൽകികൊണ്ട് തന്റെ ബജറ്റ് അവതരണം തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ പേര് പോലും പരാമർശിക്കാതെ ആണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ പ്രതീക്ഷകൾ എല്ലാം തല്ലിക്കെടുത്തി ഒരു പുതിയ പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. കാർഷിക മേഖല, തൊഴിലില്ലായ്മ, നൈപുണ്യ വികസനം, എംഎസ്എംഇ, മദ്ധ്യവർഗ വരുമാനക്കാർ തുടങ്ങിയ പ്രധാന മേഖലകൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ്റെ ഏഴാം ബജറ്റ് അവതരണത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം.

തൊഴിൽ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് അവസരങ്ങൾ നൽകുന്ന അഞ്ച് പദ്ധതി, ഇതിനായി ₹2 ലക്ഷം കോടി
വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ദ്യം എന്നിവയ്ക്കായി ₹1.48 ലക്ഷം കോടി

കാർഷികം

കാർഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ വിള സർവേ സംഘടിപ്പിക്കും. കൂടുതൽപേർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്. ഉൽപ്പാദനക്ഷമതയും ഗവേഷണങ്ങളും വർധിപ്പിക്കും.

ആന്ധ്രക്കും ബീഹാറിനും

15,000 കോടി രൂപയാണ് ആന്ധ്രക്കായി വകയിരുത്തി. പുതിയ എയർപോർട്ടുകളും മെഡിക്കൽ കേന്ദ്രങ്ങളും ബീഹാറിൽ വരും. റോഡ് വികസനത്തിനും പദ്ധതി. 26,000 കോടി രൂപയും വകയിരുത്തി.

  • വനിതകളുടെ ഉന്നമനത്തിനായി മൂന്നു ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.
  • നഗരമേഖലയിലെ ഭവന നിർമാണത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തി. ഒരു കോടി ഭവനങ്ങൾ കൂടി പുതിയതായി വരും.
  • പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി തുടരും.
  • നിർമാണ മേഖലയിൽ ക്രെഡിറ്റ് ഗ്യാരൻ്റി പദ്ധതി വിപുലീകരിക്കും .
  • മെഷിനറികൾ വാങ്ങാൻ പ്രത്യേക വായ്പ നൽകും.
  • മുദ്ര ലോണിൻ്റെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി.
  • പുതിയ 100 വ്യവസായ പാർക്കുകൾ.
  • വ്യാവസായിക മേഖലകളിലെ തൊഴിലാളികൾക്ക് വാടകക്ക് താമസ സൗകര്യം നൽകും. ഇതിനായി പിപിപി മോഡൽ പദ്ധതി.
  • പുതിയ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കും.
  • ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി.
  •  രാജ്യത്ത് സോളാർ പാനലുകൾ ഉപയോഗിച്ചുള്ള നിർമാണങ്ങൾക്ക് കസ്റ്റംസ് നികുതിയിൽ ഇളവ് നൽകും.
  •  68,000 കോടി രൂപ ഊർജ മേഖലക്ക് വകയിരുത്തി
  • പ്രതിരോധ മേഖലക്കായി 1,000 കോടി രൂപ.
  • സിക്കിം, അസം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് ,ബീഹാർ തുടങ്ങി പ്രളയം ബാധിച്ച സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകും. അസമിനും ഹിമാചൽ പ്രദേശിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനായി സഹായം.
  • എൻപിഎസിന് കീഴിൽ പ്രത്യേക പദ്ധതി.
  • പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി നിക്ഷേപ പദ്ധതി ആരംഭിക്കാം.
  • കാൻസർ ചികിത്സക്കുള്ള മരുന്നുകളുടെ വില കുറയും, കസ്റ്റംസ് നികുതി ഒഴിവാക്കി.
  • മൊബൈൽ ഫോണിനും ചാർജറിനും ലതർ, തുണി എന്നിവക്കും വില കുറയും.
  • പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില കൂടും.
  • സ്വർണത്തിനും വെള്ളിക്കും വില കുറയും.
  •  പ്ലാറ്റിനത്തിനും തീരുവ ഇളവ്.
  • ആദായ നികുതി നിയമത്തിൽ പരിഷ്കരണം
  • മൂന്ന് ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി നികുതി ഇല്ല.
  • കോർപ്പറേറ്റ് നികുതിയും കുറച്ചു.
  • ദീർഘകാല മൂലധന നേട്ട നികുതി 10 ശതമനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തി.
  • നഗര ഭവന പദ്ധതിയ്ക്ക് 3 ലക്ഷം കോടി
  • ഗവേഷണത്തിന് 1 ലക്ഷം കോടി
  • മഹാബോധി ക്ഷേത്ര ഇടനാഴി
  • കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി
  • ഗയ വിഷ്ണുപദ് ക്ഷേത്ര ഇടനാഴി
  • നാണയപ്പെരുപ്പ നിരക്ക് താഴേക്ക്
  • വിദ്യാർത്ഥികൾക്ക് 25000 മുതൽ 5 ലക്ഷം വരെ വായ്‌പകൾ
  • ഇന്ത്യയെ ആഗോള ടൂറിസം ഹബ്ബാക്കും
  • PM ആവാസ് യോജന 10 ലക്ഷം കോടി
  • സ്റ്റാർട്ടപ്പ് നിക്ഷേപം, ഏഞ്ചൽ ടാക്സ് ഒഴിവാക്കി
  • ധനക്കമ്മി 4.9 ശതമാനം
  • മൂലധന ചിലവിന് 11.11 ലക്ഷം കോടി
  • സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75000 ആയി ഉയർത്തി
  • സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു
  • ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടിയില്ല
  • TDS ലളിതമാക്കും
  • ഇ കൊമേഴ്‌സ് വ്യാപാരത്തിന് TDS കുറച്ചു
  • സംസ്ഥാനങ്ങൾക്ക് ദീർഘകാല വായ്പ 1.5 ലക്ഷം കോടി
  • തെരുവ് ഭക്ഷണശാലകൾക്ക് ധനസഹായം
  • സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ സ്ഥാപിക്കും
  • തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം കൂട്ടും
  • വനിതകൾക്ക് നൈപുണ്യ വികസന പദ്ധതികൾ
  • സ്ത്രീ ശാക്തീകരണത്തിന് 3 ലക്ഷം കോടി
  • ബഹിരാകാശ മേഖലയ്ക്ക് 1000 കോടി
  • 1000 കോടി വെഞ്ചർ ക്യാപിറ്റൽ ഫണ്ട്
  • 14 വൻ നഗരങ്ങൾക്ക്  വികസന പദ്ധതി
  • ഒരു കോടി വീടുകൾക്ക് സൗജന്യ വൈദ്യുതി
  • സോളാർ വൈദ്യുതിയ്ക്ക് മുൻ‌തൂക്കം
  • 100 നഗരങ്ങളിൽ കുടിവെള്ള ശൗചാലയ പദ്ധതി
  • തെരുവ് കച്ചവടക്കാരെ സഹായിക്കാൻ പ്രത്യേക പദ്ധതി
  • സഹകരണ മേഖല ശക്തിപ്പെടുത്തും
  • ഇ കൊമേഴ്‌സ് ഹബ്ബുകൾ സ്ഥാപിക്കും
  • നഗര നവീകരണത്തിന് പുതിയ പദ്ധതി
  • ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി
  • ചെറുകിട വ്യവസായങ്ങൾക്ക് യന്ത്രം വാങ്ങാൻ 100 കോടി
  • യുവാക്കൾക്ക് പ്രതിമാസം 5000 രൂപയോട് കൂടി 500 കമ്പനികളിൽ ഇന്റേൺഷിപ്പ്

Finance Minister Nirmala Sitharaman’s Union Budget 2024-25 outlines key reforms and allocations aimed at boosting India’s economic growth. Discover the main themes, priorities, and significant changes in agriculture, employment, urban development, and tax reforms.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version