മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റാണ് കേന്ദ്രമന്ത്രി നിർമല സിതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ചരിത്രം കുറിച്ചുകൊണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായിരിക്കുകയാണ്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ എന്നാണ് ബജറ്റ് പ്രസംഗത്തിനിടയിൽ മന്ത്രി പറഞ്ഞത്.

ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിർത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.  തൊഴിലില്ലായ്മ, നൈപുണ്യ വികസനം, എംഎസ്എംഇ, മദ്ധ്യവർഗ വരുമാനക്കാർ തുടങ്ങിയ പ്രധാന മേഖലകൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. തൊഴിലില്ലായ്മക്കും നൈപുണ്യ വികസനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതോടെ രാജ്യം കൂടുതൽ പുരോഗതി കൈ വരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

Finance Minister Nirmala Sitharaman presents the Union Budget 2024, announcing new benefits for organized sector employees, including a one-month salary scheme and Provident Fund allocations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version