മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. ആഴ്ചകളോളം സോഷ്യല്‍ മീഡിയയിലും വീഡിയോകളും ചിത്രങ്ങളുമായി ഈ വിവാഹം നിറഞ്ഞുനിന്നു. ഇപ്പോഴിതാ അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 5000 കോടി ചെലവില്‍ നടത്തപ്പെട്ട വിവാഹത്തില്‍ വരനും വധുവിനും ലഭിച്ച സമ്മാനങ്ങളും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.

ആഡംബര വിരഹത്തിന്റെ ചിലവുകൾക്ക് പുറമെ മുകേഷും നിതയും ദമ്പതികൾക്ക് പാം ജുമൈറയിൽ 3,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു ആഡംബര മന്ദിരം സമ്മാനിച്ചു. പത്ത് കിടപ്പുമുറികളുള്ള ബീച്ച് സൈഡോട്  കൂടിയ ഈ ആഡംബര വീട്  640 കോടി വിലമതിക്കുന്നതാണ്.  ഇത് മാത്രമല്ല, അനന്തിന് 5.42 കോടി രൂപ വിലമതിക്കുന്ന ബെൻ്റ്‌ലി കോണ്ടിനെൻ്റൽ ജിടിസി സ്പീഡ് കാർ, രാധികയ്ക്ക് 21.7 കോടി രൂപ വിലമതിക്കുന്ന ഒരു കാർട്ടിയർ ബ്രൂച്ചും 2 കോടി രൂപ വിലയുള്ള പേൾ ആൻഡ് ഡയമണ്ട് ചോക്കറും ഉൾപ്പെടെ കസ്റ്റം-മെയ്ഡ് ആഭരണങ്ങളും മുകേഷ് അംബാനിയും നിതയും സമ്മാനിച്ചു. ലഭിച്ചു. വീട് കൂടാതെ 108 കോടിയോളം രൂപയുടെ സമ്മാനങ്ങൾ ആണ് ഇവർക്ക് മുകേഷും നിതയും സമ്മാനിച്ചത്.

ആമസോണിൻ്റെ മുൻ പ്രസിഡൻ്റും സിഇഒയുമായ ജെഫ് ബെസോസ് അവർക്ക് 11.50 കോടി വിലമതിപ്പുള്ള ഒരു ബുഗാട്ടി കാർ സമ്മാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അമേരിക്കൻ നടനും പ്രൊഫഷണൽ ഗുസ്തിക്കാരനുമായ ജോൺ സീന 3 കോടിയുടെ ഒരു ലംബോർഗിനി സമ്മാനമായി നൽകി. ഫേസ്ബുക്ക് CEO മാർക്ക് സക്കർബർഗ് 300 കോടിയുടെ ഒരു സ്വകാര്യ ജെറ്റ് ആണ് സമ്മാനം നൽകിയത്.

ബിൽ ഗേറ്റ്‌സ് 9 കോടി വിലയുള്ള വജ്രമോതിരം നൽകി എന്നും 180 കോടിയുടെ ഒരു ആഡംബര നൗക സമ്മാനിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. സുന്ദർ പിച്ചൈ 100 കോടി വിലയുള്ള ഒരു ഹെലികോപ്റ്റർ സമ്മാനിച്ചു.  ഇവാങ്ക ട്രംപ് ഈ നവദമ്പതികൾക്ക് യുഎസിൽ 80 കോടിയുടെ ഒരു വീടാണ് നൽകിയത്. 

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 40 കോടി രൂപ വില വരുന്ന ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് ആണ് വധൂവരന്മാര്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിലാണ് ഈ അപ്പാര്‍ട്ട്മെന്‍റ്. അമിതാഭ് ബച്ചന്‍ കുടുംബം നല്‍കിയത് ഒരു വജ്ര നെക്ലേസ് ആണെന്നും ഇതിന് 30 കോടി രൂപ വില വരുമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതേസമയം അലിയ ഭട്ടും രണ്‍ബീര്‍ കപൂറും ചേര്‍ന്ന് നല്‍കിയത് 9 കോടി വില വരുന്ന ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ആണ്.

ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍ നല്‍കിയത് 15 കോടിയുടെ സ്പോര്‍ട്സ് ബൈക്ക് ആണെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. രണ്‍വീര്‍ സിംഗും ദീപിക പദുകോണും ചേര്‍ന്ന് 20 കോടി വില വരുന്ന റോള്‍സ് റോയ്സ് കാറും നവദമ്പതികള്‍ക്ക് സമ്മാനിച്ചുവെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്. കത്രീന കൈഫും വിക്കി കൗശലും ചേര്‍ന്ന് അനന്തിനും രാധികയ്ക്കും നല്‍കിയത് 19 ലക്ഷത്തിന്‍റെ ഒരു സ്വര്‍ണ്ണ ചെയിന്‍ ആണെന്നാണ് ബോളിവുഡ് ലൈഫിന്‍റെ റിപ്പോര്‍ട്ട്. 

Anant Ambani and Radhika Merchant’s wedding celebration featured luxurious gifts from high-profile guests, including a mansion, custom jewelry, and luxury vehicles. Discover the opulent presents the newlyweds received.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version