രാജ്യത്തെ പല വ്യവസായികളും തങ്ങളുടെ കുടുംബ ബിസിനസുകൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. അത്തരത്തിൽ കുടുംബ ബിസിനസ് ഏറ്റെടുത്ത് വിജയമാക്കിയ അറിയപ്പെടുന്ന ഒരു സ്ത്രീയാണ് ലക്ഷ്മി വേണു എന്ന ബിസിനസ് വുമൺ. ടിവിഎസ് ഗ്രൂപ്പിൻ്റെ സുന്ദരം-ക്ലേട്ടൺ ലിമിറ്റഡിനെ (എസ്സിഎൽ) മാനേജിംഗ് ഡയറക്ടർ ആണ് ലക്ഷ്മി വേണു. ചെന്നൈ ആസ്ഥാനമായുള്ള ഒരു ഓട്ടോമോട്ടീവ് കമ്പനിയാണിത്.
ജൂൺ 28 വരെയുള്ള കണക്കനുസരിച്ച് 27888 കോടി രൂപയാണ് ഈ കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ എംഡി ആയി തുടരുന്ന ലക്ഷ്മി ഈ കുടുംബത്തിലെ അഞ്ചാം തലമുറയിലെ ബിസിനസുകാരിയാണ്. 2010 മുതൽ ലക്ഷ്മി എസ്സിഎല്ലിൻ്റെ ജോയിൻ്റ് എംഡിയായിരുന്നു.
112000 കോടി രൂപയുടെ വിപണി മൂല്യമുള്ള ടിവിഎസ് മോട്ടോഴ്സിൻ്റെ അവകാശിയാണ് ലക്ഷ്മി. ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാൻ വേണു ശ്രീനിവാസൻ ആണ് ലക്ഷ്മിയുടെ അച്ഛൻ. ഫോബ്സിൻ്റെ കണക്കനുസരിച്ച് ശ്രീനിവാസൻ്റെ ആസ്തി 34190 കോടി രൂപയാണ്. ലക്ഷ്മിയുടെ മുത്തച്ഛൻ ടി വി സുന്ദരം അയ്യങ്കാർ സ്ഥാപിച്ചതാണ് ടിവിഎസ് ഗ്രൂപ്പ്.
ചെന്നൈയിലെ ശിഷ്യ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്ഷ്മി യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിൽ ആണ് പിന്നീട് പഠിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ലക്ഷ്മി ഇംഗ്ലണ്ടിലെ കവൻട്രിയിലുള്ള വാർവിക്ക് സർവകലാശാലയിൽ എൻജിനീയറിങ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
അമ്മ മല്ലിക ശ്രീനിവാസൻ എംഡിയായി പ്രവർത്തിക്കുന്ന TAFE മോട്ടോഴ്സ് ആൻഡ് ട്രാക്ടർ ലിമിറ്റഡിൻ്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കൂടിയാണ് ലക്ഷ്മി. ഇവരുടെ സഹോദരൻ സുദർശൻ വേണു ടിവിഎസ് ഗ്രൂപ്പിൻ്റെ മാനേജിങ് ഡയറക്ടറാണ്. 2011ൽ ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയെ ആണ് ലക്ഷ്മി വിവാഹം ചെയ്തത്. എന്നാൽ 2015ൽ ഇരുവരും വിവാഹമോചിതരായി. മൂന്ന് വർഷത്തിന് ശേഷം ജോധ്പൂരിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ച് മഹേഷ് ഗോഗിനേനിയെ ലക്ഷ്മി വിവാഹം കഴിച്ചു.
Lakshmi Venu, Managing Director of Sundaram-Clayton Ltd, has been pivotal in driving the company’s success with a market cap of ₹27,888 crore. As a fifth-generation businesswoman and part of the TVS Group legacy, her leadership and expertise continue to propel SCL to new heights in the automotive components industry.