അച്ഛന്റെയോ അമ്മയുടെയോ പാതയിൽ കുടുംബ ബിസിനസിന്റെ ഭാഗമാവുകയും അത് വിജയിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളെ പറ്റി നമ്മൾ മുൻപും കേട്ടിട്ടുണ്ട്. പല ഇന്ത്യൻ വ്യവസായികളും അവരുടെ സംരംഭകത്വ യാത്ര ആദ്യം മുതൽ ആരംഭിച്ചു. പിന്നീട് അവർ ആയിരക്കണക്കിന് കോടിയുടെ കമ്പനികൾ നിർമ്മിച്ചു. ഒരു കാലഘട്ടം വരെ അവർ ആ കമ്പനികളെ നയിച്ച ശേഷം, ഭരണം അവരുടെ മക്കൾക്ക് കൈമാറുന്നു. അത്തരത്തിൽ പിതാവിൻ്റെ കമ്പനിയെ വിജയകരമായി നയിക്കുന്ന ഒരാളാണ് സഹബിയ ഖൊരാകിവാല. മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർഡിൻ്റെ സ്ഥാപകനും ചെയർമാനുമായ ഹബിൽ ഖൊരാകിവാലയുടെ മകളാണ് സഹബിയ. സഹബിയ ആശുപത്രിയുടെ മേൽനോട്ടം ആണ് വഹിക്കുന്നത്. ഹബീലിന്റെ മകൻ ഇവരുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ തലവനാണ്.
ജൂൺ 25 വരെ 9517 കോടി രൂപ വിപണി മൂല്യമുള്ള വോക്ക്ഹാർഡ് ഹോസ്പിറ്റൽസിൻ്റെ മാനേജിംഗ് ഡയറക്ടറാണ് സഹബിയ. മുംബൈയിലാണ് ആശുപത്രിയുടെ ആസ്ഥാനം. 2010-ൽ 27-ാം വയസ്സിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ആണ് സഹബിയ ആശുപത്രിയുടെ ഭരണം ഏറ്റെടുത്തത്. പുതിയ ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുന്നത് ഉൾപ്പെടെയുള്ള തന്ത്രപരമായ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ആശുപത്രിയുടെ കാര്യത്തിൽ സഹബിയയ്ക്ക് ആണ്.
സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ഐഗ്ലോൺ കോളേജിലാണ് സഹബിയ തൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട്, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്നതിനായി യുഎസിലേക്ക് മാറി. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ആർപിജി ലൈഫ് സയൻസസ് ലിമിറ്റഡിൻ്റെ ബോർഡ് ഡയറക്ടർ കൂടിയാണ് ഈ ബിസിനസുകാരി..
ഔറംഗബാദിൽ ഇൻ്റർനാഷണൽ ബാക്കലൗറിയേറ്റ് ആൻഡ് സിബിഎസ്ഇ സംവിധാനവുമുള്ള അത്യാധുനിക K-12 സ്കൂളായ വോക്ക്ഹാർഡ് ഗ്ലോബൽ സ്കൂളും സഹബിയ സ്ഥാപിച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ ചെറിയ ബിസിനസുകളിൽ നിന്ന് മാറി സഹബിയയുടെ പിതാവ് ഹബീൽ 1967 ൽ സ്ഥാപിച്ചതാണ് വോക്ക്ഹാർഡ്.
Explore Zahabiya Khorakiwala’s journey as the Managing Director of Wockhardt Hospitals, her educational background, strategic growth initiatives, and her diversified roles in the healthcare and pharmaceutical sectors.