സെയില്‍സ്ഫോഴ്സ് കണ്‍സല്‍ട്ടിംഗ് കമ്പനിയായ മലയാളി സ്റ്റാര്‍ട്ടപ്പ് ഇംപാട്കീവിനെ ഏറ്റെടുത്ത് അമേരിക്കയിലെ സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍. ഡിജിറ്റല്‍ ഇക്കോണമിയില്‍ പ്രവര്‍ത്തിക്കുന്ന ഇരു കമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. 2021 ല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലാണ് ഇംപാക്ടീവ് പ്രവര്‍ത്തനമാരംഭിച്ചത്.  

സെയില്‍ഫോഴ്സ് മള്‍ട്ടിക്ലൗഡ് ഇംപ്ലിമെന്‍റേഷന്‍, പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് പുറമെ സെയില്‍ഫോഴ്സ് ആക്സിലറേറ്റുകളും സെര്‍ട്ടിഫൈഡ് ടീമുകളുമുണ്ട്.
സെയില്‍ഫോഴ്സ് പങ്കാളിയെന്ന നിലയില്‍ ഇംപാക്ടീവിന്‍റെ പ്രവര്‍ത്തനമികവ്, കേയ്മാന്‍ ദ്വീപിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്താന്‍ ഇന്‍ഫോഗെയിനിന് കഴിയും. റിടെയില്‍, ഹോസ്പിറ്റാലിറ്റി, മീഡിയ, ഹൈടെക്, ഡിജിറ്റല്‍ മാനുഫാക്ചറിംഗ് എന്നിവ ഇതിന്‍റെ മുതല്‍ക്കൂട്ടാണ്.

മികച്ച വരുമാനം തരുന്ന ഉപഭോക്തൃ സേവന പ്ലാറ്റ്ഫോമായ സെയില്‍ഫോഴ്സിലൂടെ ഉപഭോക്തൃഡാറ്റ ഒറ്റ പ്ലാറ്റ്ഫോമിലേക്കെത്തുമെന്ന് ഇന്‍ഫോഗെയിന്‍ സിഇഒ ദിനേഷ് വേണുഗോപാല്‍ പറഞ്ഞു. ഇംപാക്ടീവിനെ ഏറ്റെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് എഐ സേവനങ്ങള്‍ നല്‍കുകയും അതിലൂടെ സെയില്‍ഫോഴ്സ് പ്ലാറ്റ്ഫോമിനെ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കും. ഇംപാക്ടീവിനെ ഇന്‍ഫോഗെയിന്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്‍ഫോഗെയിനിന്‍റെ വലിയ ഉപഭോക്തൃ സമൂഹത്തിന് സേവനങ്ങള്‍ നല്‍കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇംപാക്ടീവ് സഹസ്ഥാപകനും സിഇഒയുമായ പ്രവീണ്‍ ദേശായ് പറഞ്ഞു. ഇന്‍ഫോഗെയിനിന്‍റെ ഭാവി വളര്‍ച്ചയില്‍ ഒരുമിച്ചുള്ള പ്രയാണമാണ് ആരംഭിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂതനത്വം, മള്‍ട്ടി ക്ലൗഡ് ഡിപ്ലോയ്മന്‍റിലുള്ള ശ്രദ്ധ, സെയില്‍ഫോഴ്സ് ആക്സിലറേറ്റുകള്‍ എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാന്‍ സഹായിച്ചതെന്ന് ഇംപാട്കീവ് പ്രസിഡന്‍റ് ജോസഫ് കോര പറഞ്ഞു. ഉപഭോക്താവിന്‍റെ പ്രതീക്ഷയ്ക്കപ്പുറം മൂല്യവര്‍ധനമുണ്ടാക്കാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ പ്രതിഭകളെ കണ്ടെത്തി മികച്ച നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് ഇന്‍ഫോഗെയിന്‍ സിഎഫ്ഒ കുലേശ് ബന്‍സല്‍ പറഞ്ഞു.ഉപഭോക്താവിന്‍റെ ഡിജിറ്റല്‍ മുന്‍ഗണന മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനോടൊപ്പം സെയില്‍ഫോഴ്സ് ആവാസവ്യവസ്ഥയോടെ നീതി പുലര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെയില്‍ഫോഴ്സ് സോഫ്റ്റ് വെയറിന്‍റെ 450 ലധികം സര്‍ട്ടിഫിക്കേഷനും 30 ഡെവലപ്പ്സ് സര്‍ട്ടിഫിക്കേഷന്‍, 50 വ്യവസായ ക്ലൗഡ് അക്രഡിറ്റേഷന്‍ എ്ന്നിവയാണ് ഇംപാക്ടീവിനുള്ളത്.

Infogain acquires New Jersey-based Impaqtive, a leading Salesforce consulting services firm, enhancing its offshore presence in Kerala and boosting digital customer experience solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version