സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോണിന് പ്രതിരോധ മേഖലയിൽ നിന്ന് വീണ്ടും സുപ്രധാന ഓർഡർ ലഭിച്ചു.  ഇന്ത്യൻ നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എ.എസ്.ഡബ്ള്യൂ ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ നൂതന ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ഓർഡർ ലഭിച്ചത്. കെൽട്രോൺ ഉപകമ്പനിയായ കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിന് (കെ.ഇ.സി.എൽ) 17 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്.

ഇ എ.എസ്.ഡബ്ള്യൂ ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ നൂതന ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമ്മിച്ചു നൽകുന്നതിനു  ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേനയാണ്  ഓർഡർ ലഭിച്ചിരിക്കുന്നത്. ഓർഡറിന്റെ അടിസ്ഥാനത്തിൽ 2000 ലധികം ട്രാൻസ്ഡ്യൂസർ എലമെന്റുകൾ കെ ഇ സി എൽ നിർമ്മിച്ചു നൽകും.

സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാൻസ്ഡ്യൂസറുകൾ. രാജ്യത്ത് ആഭ്യന്തരമായി ട്രാൻസ്ഡ്യൂസറുകൾ നിർമ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ ഇ സി എൽ. ഒട്ടനവധി വർഷങ്ങളായി അണ്ടർ വാട്ടർ മേഖലയിലേക്ക് വിവിധതരം പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇന്ത്യൻ നാവികസേനയ്ക്കായി കെൽട്രോൺ നിർമ്മിച്ചു നൽകുന്നുണ്ട്.

 പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെ ഇ സി എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ കെൽട്രോൺ കൈവരിച്ച സാങ്കേതിക മികവ് വ്യക്തമാക്കുന്നതാണ്, തുടർച്ചയായി ലഭിക്കുന്ന ഓർഡറുകൾ എന്നും മന്ത്രി  പറഞ്ഞു.

Keltron’s subsidiary, KECL, secures a ₹17 crore order from Bharat Electronics Limited to manufacture advanced transducer elements for Indian Navy sonars, showcasing its technological excellence in defense electronics.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version