സ്മാർട്ട് ഫോൺ വില കുത്തനെ ഉയരാൻ സാധ്യത. ഇന്ത്യയിൽ മെമ്മറി ചിപ്പുകൾക്ക് വൻ ക്ഷാമം നേരിടുന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Smartphone price hike memory chip shortage

എഐ ഡാറ്റാ സെന്ററുകൾ വളരാൻ തുടങ്ങിയതാണ് മെമ്മറി ചിപ്പുകൾക്ക് ക്ഷാമം നേരിടാനുള്ള പ്രധാന കാരണെമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരം സെന്ററുകളുടെ ആവശ്യം വർധിച്ചതോടെ ഉയർന്ന ബാൻഡ്‍വിഡ്തിലുള്ള മെമ്മറി ചിപ്പുകൾ നിർമിക്കുന്നതിനാണ് കമ്പനികൾ പ്രാധാന്യം നൽകുന്നത്. ഇതു കാരണം മൊബൈൽ ഫോണുകൾക്ക് ആവശ്യമായ കുറഞ്ഞ ബാൻഡ്‍വിഡ്തിലുള്ള മെമ്മറി ചിപ്പുകളുടെ വിതരണവും നിർമാണവും കുറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം വളരെ ഉയർന്ന വിലയുള്ള സ്മാർട്ട് ഫോണുകളെ ചിപ് ക്ഷാമം ബാധിച്ചേക്കില്ല എന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇടത്തരം, താഴ്ന്ന വിലയിലുള്ള സ്മാർട്ട്‌ഫോണുകൾക്ക് വില കുതിച്ചുയരുമെന്നാണ് ചിപ് നിർമാണ വ്യവസായ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ക്ഷാമം രൂക്ഷമാകുന്നതിന് മുമ്പ് ആവശ്യത്തിന് ചിപ് ലഭ്യമാക്കാൻ മൊബൈൽ ഫോൺ നിർമാതാക്കൾ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. ചിപ്പുകളുടെ വില പത്ത് ശതമാനത്തിലേറെ ഉയരുമെന്നും ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Smartphone prices in India, particularly for mid-range models, are expected to rise due to a severe shortage of memory chips, driven by the increasing demand from AI data centers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version