ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഉദ്ഘാടന ചടങ്ങുകള്‍ കൊണ്ട് സമ്പുഷ്ടമായി 2024 പാരിസ് ഒളിംപിക്സിന് (Paris Olympics 2024 Opening Ceremony) വൈവിധ്യവും അഴകാര്‍ന്നതുമായ തുടക്കം. ഇനി 16 ദിവസം പാരിസ്, ഈ വിശ്വകായിക മേളയുടെ അങ്കത്തട്ടാവും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 33ാം ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
ഇന്ത്യൻ സമയം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. നാലുമണിക്കൂറിലധികം ചടങ്ങുകൾ നീണ്ടു. സെൻ നദിയിലൂടെയുള്ള അത്ലറ്റുകളുടെ മാർച്ച് പാസ്റ്റ് ആയിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം. ഓസ്റ്റര്‍ ലിറ്റ്സ് പാലത്തിനടുത്തുനിന്ന് നൂറോളം ബോട്ടുകളിലായി തുടങ്ങിയ മാര്‍ച്ച് പാസ്റ്റ് ഈഫല്‍ ഗോപുരത്തെ സാക്ഷിയാക്കി തുറന്നവേദിയായ ദ്രൊക്കാഡെറൊ ഉദ്യാനത്തില്‍ എത്തിച്ചേര്‍ന്നു. പ്രഥമ ഒളിംപിക്സ് അരങ്ങേറിയ ഗ്രീസില്‍ നിന്നുള്ള താരങ്ങളാണ് ഫ്ലോട്ടിങ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. പിന്നാലെ അഭയാത്ഥികളായ കായിക താരങ്ങള്‍ ഒളിംപിക്സ് പതാകയ്ക്ക് കീഴില്‍ കടന്നുവന്നു. പിന്നാലെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ അഫ്ഗാനിസ്ഥാന്, അല്‍ബേനിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളെത്തി. ഇന്ത്യ 84ാമതായാണ് മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നത്.
ചരിത്രത്തിലാദ്യമായാണ് പ്രധാനവേദിക്ക് പുറത്ത് ഉദ്ഘാടന ചടങ്ങ് നടന്നത്. ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലുമാണ് ഇന്ത്യൻ പതാകയേന്തിയത്. 117 പേരാണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. 85 ബോട്ടുകളുള്ള ഒരു ഫ്ലോട്ടില്ലയിൽ ആയിരക്കണക്കിന് മത്സരാർത്ഥികൾ സെയ്ൻ നദിയുടെ ആറ് കിലോമീറ്റർ ദൂരത്തേക്ക് സഞ്ചരിക്കുന്നതിന് ഒളിമ്പിക്സ് നഗരം സാക്ഷ്യം വഹിച്ചു. 78 ഇന്ത്യന്‍ താരങ്ങള്‍ ദേശീയപതാകയുമായി ബോട്ടില്‍ അണിനിരന്നു. ബോട്ടില്‍ ഇന്ത്യക്കൊപ്പം ഇന്തോനേഷ്യയും ഇറാനും ഉണ്ടായിരുന്നു. ഇന്ത്യയുടെ വനിതാ താരങ്ങള്‍ വെള്ള സാരിയുടുത്തപ്പോള്‍ തൂവെള്ള കുര്‍ത്തയാണ് പുരുഷ അത്ലറ്റുകള് ധരിച്ചത്.
ആറ് കിലോ മീറ്ററാണ് ഫ്ലോട്ടിങ് പരേഡ് നടന്നത്. ഇതിനിടയിലെ പ്രധാന സ്ഥലങ്ങളിലും പാലങ്ങളിലുമെല്ലാം വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയുടെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങുകള്‍. ഫ്രഞ്ച് കലയും സംസ്കാരവും പ്രതിഫലിപ്പിച്ച ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. പോപ് ഗായകരായ സെലിന് ഡിയോണും ലേഡി ഗാഗയും ആയിരുന്നു പ്രധാന ആകര്‍ഷണം.
നദിയുടെ ഇരുകരയിലുമായി പതിനായരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് കാണാനെത്തിയിരുന്നു. മഴയുണ്ടായിരുന്നെങ്കിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. കരഘോഷത്തോടെയാണ് എല്ലായിടത്തും ബോട്ടുകളെ കാണികള്‍ വരവേറ്റത്. ഇനിയുള്ള 13 ദിവസങ്ങളില്‍ 10,500 കായിക താരങ്ങള്‍ 35 വേദികളില്‍ 32 കായിക ഇനങ്ങളിലായി മല്‍സരിക്കും. 329 മല്‍സര ഇനങ്ങളാണുള്ളത്.
സിനദീൻ സിദാൻ, റാഫേൽ നദാൽ, കാൾ ലൂയിസ്, സെറീന വില്യംസ് എന്നിവരുൾപ്പെടെയുള്ള ഇതിഹാസ സ്പോർട്സ് താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു, ഐഒസി പ്രസിഡൻ്റ് തോമസ് ബാച്ചും പാരീസ് ഒളിമ്പിക്സ് 2024 തലവൻ ടോണി എസ്താങ്വെറ്റും കാണികളെ അഭിസംബോധന ചെയ്യുകയും ഗെയിമുകൾ ഔദ്യോഗികമായി നടക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇനി പതിനാറു നാൾ ലോകത്തിന്റെ കണ്ണും കാതും പാരീസിലേക്കാണ്.
The Paris 2024 Olympics began with an unprecedented opening ceremony along the River Seine, marking a historic departure from traditional stadium events. This spectacular celebration featured up to 7,000 athletes, captivating performances by Celine Dion and Lady Gaga, and innovative elements like the Olympic cauldron carried by a hot-air balloon.