ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ ബാന്ദ്ര ബംഗ്ലാവ് നിലനിന്നിരുന്ന കെട്ടിടസമുച്ചയത്തിലെ മൂന്ന് നിലകളുള്ള ഭാഗം 172 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 9,527.21 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഈ മൂന്നുനിലകളിലായി ഉള്ളത്. ആപ്കോ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്രയും വില നല്കി ഈ ട്രിപ്ളെക്സ് സ്വന്തമാക്കിയത്.
കൺസ്ട്രക്ഷൻ കമ്പനിയായ ആപ്കോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയ ട്രിപ്ലക്സ് അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ 9, 10, 11 നിലകളാണ് ദിലീപ് കുമാറിന്റെ വസതിയായിരുന്നത്. ചതുരശ്ര അടിയ്ക്ക് 1.81 ലക്ഷം രൂപയോളമാണ് വില. സ്റ്റാമ്പ് ഡ്യൂട്ടിയായി 9.3 കോടി രൂപയും രജിസ്ട്രേഷൻ ഫീസായി 30,000 രൂപയുമാണ് അപ്പാര്‍ട്ട്മെന്റിന്റെ രജിസ്ട്രേഷന് ഫീയായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ അപാർട്മെന്റിന്റെ വില 155 കോടി ആയിരുന്നു ദിലീപ് കുമാർ വാങ്ങിയപ്പോൾ.
ഇതിഹാസതാരത്തിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന പാലി ഹില്‍ പ്ലോട്ടില്‍ ഒരു ആഡംബര ഭവന പദ്ധതി വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ദിലീപ് കുമാറിന്റെ കുടുംബം റിയല്‍റ്റി ഡെവലപര്‍ അഷര്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയത്. റെസിഡന്‍ഷ്യല്‍ പ്രോജക്ടിന് പുറമേ ദിലീപ് കുമാറിന്റെ ജീവിതവും സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന ഒരു മ്യൂസിയവും സ്ഥാപിക്കും. ദിലീപ് കുമാറിന്റെ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം ടവറിന്റെ താഴത്തെ നിലയിലാണ് സ്ഥാപിക്കുക. ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പ്രത്യേക പ്രവേശന കവാടം സജ്ജീകരിക്കും.
നിയമ തർക്കം
നീണ്ട നിയമപോരാട്ടത്തിലാണ് ഈ വസ്തു കുടുങ്ങിക്കിടക്കുന്നത്. ഖത്തൗ ട്രസ്റ്റിൽ നിന്ന് 999 വർഷത്തെ പാട്ടത്തിനെടുത്ത ഹസൻ ചമ്രുദ്ദീനിൽ നിന്നാണ് ദിലീപ് കുമാർ വസ്തുവിൻ്റെ അവകാശം നേടിയത്. വസ്തു പുനർവികസനം ചെയ്യാൻ കുടുംബം പദ്ധതിയിട്ടിരുന്നു, എന്നാൽ 2014-ൽ ഖത്തൗ ട്രസ്റ്റിൻ്റെ പിൻഗാമികളിൽ നിന്നുള്ള ഒരു ഒഴിപ്പിക്കൽ നോട്ടീസ് വന്നതോടെ ഇത് നിയമപരമായ തർക്കത്തിലേക്ക് നയിച്ചു.
തർക്കം നടക്കുമ്പോൾ ദിലീപ് കുമാറും സൈറ ബാനുവും സൈറ നിവാസ് ബംഗ്ലാവിലായിരുന്നു താമസം. 2017 ൽ, ദമ്പതികൾ കേസിൽ വിജയിച്ചു. മുംബൈ പോലീസിൽ നിന്ന് ബംഗ്ലാവിൻ്റെ താക്കോൽ തങ്ങൾക്ക് ലഭിച്ചതായി സൈറ ബാനു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2021-ൽ ആണ് ദിലീപ് കുമാർ അന്തരിച്ചത്. 2023-ഓടെ, ആഡംബര ടവർ നിർമ്മിക്കുന്നതിനായി വസ്തു പൊളിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
Dilip Kumar’s sea-view triplex apartment in Mumbai has been sold for Rs 172 crore. The luxurious property, purchased by Apco Infratech, features a carpet area of 9,527 sq. ft. and marks a significant transaction in the city’s real estate market.