അമേരിക്കയിലെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഒരു ബിസിനസ് തുടങ്ങുക എന്നത് നമ്മളിൽ ചിലർക്കെങ്കിലും ആലോചിക്കാൻ പോലും പറ്റാത്ത ഒരു വലിയ തീരുമാനമാണ്. സ്ഥിര വരുമാനം ഉള്ള ഒരു തൊഴിലിൽ നിന്ന് ബിസിനസിന്റെ അനിശ്ചിത ലോകത്തിലേക്കുള്ള യാത്ര എന്ന് പറയുമ്പോൾ അതിന് അതിൻ്റേതായ വെല്ലുവിളികളും അപകടസാധ്യതകളും ഉൾക്കൊള്ളുന്നതാണ്. പ്രതിബന്ധങ്ങൾക്കിടയിലും തടസ്സങ്ങൾ എല്ലാം മറികടന്ന് സംരംഭകരെന്ന നിലയിൽ വിജയകരമായ പാതകൾ സ്വയം വെട്ടിത്തെളിച്ചവർ തീർച്ചയായും നമുക്കിടയിൽ ഉണ്ട്. ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്മെൻ്റ് ഗേറ്റ്വേയായ റേസർപേ സ്ഥാപിച്ച ശശാങ്ക് കുമാറിൻ്റെ കഥയും ഇങ്ങനെയാണ്.
2013-ൽ, ഇന്ത്യയുടെ ചെറുകിട ബിസിനസുകൾക്ക് പേയ്മെൻ്റ് ഓപ്ഷൻ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യുഎസ് ആസ്ഥാനമായുള്ള പേപാൽ എന്ന കമ്പനിയുടെ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് അത് ഉപയോഗിക്കാൻ എല്ലാവരും നിർബന്ധിതരായി. അവിടെ നിന്നാണ് ഈ മാറ്റത്തിൻ്റെ വിളക്കുമാടം റേസർപേയുടെ രൂപത്തിൽ ഉയർന്നു വന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്മെൻ്റ് പോർട്ടലാണ് രണ്ട് ഐഐടിക്കാർ സ്ഥാപിച്ച റേസർപേ. ശശാങ്ക് കുമാർ കമ്പനിയുടെ സിടിഒ സ്ഥാനം വചിച്ചിട്ടുണ്ട്. ഒപ്പം, അതിൻ്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശശാങ്ക് നിലവിൽ മാനേജിംഗ് ഡയറക്ടറാണ് (എംഡി), ഹർഷിൽ മാത്തൂർ എന്ന ശശാങ്കിന്റെ ഒപ്പം ഐഐടി കാലം മുതലുള്ള സുഹൃത്ത് റേസർപിയുടെ സഹസ്ഥാപകനും ഇപ്പോൾ റേസർപേയുടെ സിഇഒയുമാണ്. പട്നയിൽ ജനിച്ച ശശാങ്ക്, അമേരിക്കയിലെ പ്രമുഖ ഐടി സ്ഥാപനമായ മൈക്രോസോഫ്റ്റിൻ്റെ സോഫ്റ്റ്വെയർ വിദഗ്ദനായി ജോലി നോക്കിയിരുന്ന ആളാണ്. എന്നിട്ടും, ബിസിനസിലോടുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹം, ജോലി ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബീഹാറിലെ പട്നയിലെ സെൻ്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം റൂർക്കിയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനം നേടിയ ആളാണ് ശശാങ്ക്.
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ആണ് ശശാങ്ക് യുഎസിലെ മൈക്രോസോഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹം തൻ്റെ ജോലിയിൽ മികവ് പുലർത്തിയെങ്കിലും, രണ്ട് വർഷത്തിനുള്ളിൽ തന്നെ ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് കടന്നു. ഇന്ന് ആ കമ്പനിയുടെ ആസ്തി 7 ബില്യൺ ഡോളറിന് മുകളിൽ ആണ് അതായത് ഏകദേശം 58621 കോടി രൂപ.
Discover the inspiring journey of Shashank Kumar, co-founder of Razorpay, India’s pioneering payment gateway for small businesses and startups. From a high-paying job at Microsoft to a $7 billion venture, explore how Kumar revolutionized the Indian payment landscape.